24 October Thursday

മഴ മാറി, നഗരമുണർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
കാഞ്ഞങ്ങാട‌്
നിർത്താതെ പെയ്യുന്ന മഴയ‌്ക്ക‌് വ്യാഴാഴ‌്ച ഉച്ചയോടെ ശമനം. ഉറങ്ങിക്കിടന്നിരുന്ന വ്യാപാരമേഖല തെല്ലൊന്നുണർന്നു. നഗരത്തിൽ ഓണത്തിന്റെ പ്രതീതിയുണ്ടായി. വഴിയോരത്ത‌് ഒച്ചയും അനക്കവുമായി.  വഴിവാണിഭക്കാർ ഒരാഴ‌്ചയായി മൂടിക്കെട്ടിവച്ച വസ‌്ത്രങ്ങൾ ധൈര്യത്തോടെ പുറത്തെടുത്തു. ആളുകൾ  നഗരത്തിൽ എത്തിത്തുടങ്ങി. പൂക്കച്ചവടക്കാരും ടൗണിൽ നിരന്നു.  കൈത്തറി സ‌്റ്റാളുകൾ കുറേക്കൂടി ഉൾവശത്തായതിനാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടായി. നഗരത്തിലെ തിരക്കുള്ള ഭാഗത്ത‌് സ‌്റ്റാൾ സംഘടിപ്പിക്കാൻ സംഘാടകർ മുൻകൂട്ടി സ്ഥലം കണ്ടെത്താത്തതിൽ ജനങ്ങൾക്ക്‌ പരാതിയുണ്ട്‌. . ബസ‌്സ‌്റ്റാൻഡിനു സമീപമാണെങ്കിലും ഒന്നാം നിലയിലെ സ‌്റ്റാൾ കണ്ടെത്തുക പ്രയാസകരം.
 
പ്രധാന വാർത്തകൾ
 Top