28 September Wednesday
ബളാന്തോട്‌ പാലത്തിന്റെ കൈവരിയിലിടിച്ച്‌ കാർ തകർന്നു

കുഞ്ഞുൾപ്പെടെ 
5 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ബളാന്തോട്‌ പാലത്തിന്റെ കൈവരിയിൽ ഇടിച്ച്‌ തകർന്ന കാർ

ബളാന്തോട്‌ 

ബളാന്തോട്‌ പാലത്തിന്റെ കൈവരിയിൽ കാർ നിയയന്ത്രം വിട്ട്‌ ഇടിച്ചുതകർന്നു. ആറ് മാസം പ്രായമുള്ള കുട്ടിയക്കം അഞ്ച് പേർക്ക് പരിക്ക്. പള്ളഞ്ചിയിലെ അമീൻ (35), ഫസീല (35), റിസ്വാൻ (18), അബ്ദുള്ള (2), ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ റിസ്വാന്റെ പരിക്ക് ഗുരുതരമാണ്. അമീനാണ് കാർ ഓടിച്ചത്. 
കുറ്റിക്കോൽ പള്ളഞ്ചിയിൽ നിന്നും പാണത്തൂരിലെ ബന്ധു വീട്ടിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടാണ്‌ ഇടിച്ചത്‌. പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നു. തോട്ടിൽ   ശക്തമായ ഒഴുക്കുള്ള സമയമായിരുന്നു.  പരിക്കറ്റവരെ  കാഞ്ഞങ്ങാട് ആശുപത്രിയിലേക്കും പിന്നീട്‌ മംഗളൂരുവിലേക്കും കൊണ്ടുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top