26 September Saturday

ഓണക്കിറ്റ‌് തയ്യാറാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കാഞ്ഞങ്ങാട‌് മേലാങ്കോട്ടെ കേന്ദ്രത്തിൽ ഓണക്കിറ്റ‌് പായ‌്ക്ക‌് ചെയ്യുന്ന സ‌്ത്രീകൾ

കാഞ്ഞങ്ങാട‌്
ആഘോഷമുണ്ടെങ്കിലും ഇല്ലെങ്കിലും ഓണക്കിറ്റ‌് സർക്കാർ നൽകും. സപ്ലൈകോ ഔട്ട്‌ ലറ്റുകളുടെ നേതൃത്വത്തിൽ സാധനങ്ങൾ പായ‌്ക്ക‌് ചെയ്യുന്ന പ്രവൃത്തി തുടങ്ങി. സ‌്കൂൾ കുട്ടികൾക്കുള്ള അരിയും പലവ്യഞ‌്ജനങ്ങളും മിക്ക സ്ഥലത്തും കൊടുത്തു തീർത്തു. ഇതേ കേന്ദ്രങ്ങളിലാണ‌് പലയിടത്തും  ഓണക്കിറ്റുകൾ തയ്യാറാക്കുന്നത‌്.  11 സാധനങ്ങളാണ‌് കിറ്റിൽ ഉണ്ടാവുക. പഞ്ചസാര ഒരു കിലോ, വൻപയർ അര കിലോ,  റവ ഒരു കിലോ, വെളിച്ചെണ്ണ, സൺഫ‌്ളവർ ഓയിൽ എന്നിവ അര കിലോ വീതം, വെല്ലം ഒരു കിലോ, സേമിയ ഒരു പായ‌്ക്കറ്റ‌്, പപ്പടം, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവയാണ‌് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത‌്.  അടുത്തയാഴ‌്ചയോടെ കിറ്റ‌് വിതരണം ആരംഭിക്കും.  ചില സാധനങ്ങൾ പായ‌്ക്കിങ‌് കേന്ദ്രങ്ങളിലെത്താൻ വൈകിയതാണ‌് വിതരണത്തിന‌് താമസം  നേരിട്ടത‌്.  
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top