23 September Wednesday

ഉദുമ, പള്ളിക്കര പഞ്ചായത്തുകളിൽ സമ്പൂർണ ലോക്‌ഡൗൺ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ഉദുമ
തീരദേശ  മേഖലകളിലെ  മത്സ്യതൊഴികൾക്ക്‌  കോവിഡ്‌ രോഗ വ്യാപനത്തെതുടർന്ന്‌  ഉദുമ, പള്ളിക്കര പഞ്ചായത്തുകളിൽ ശനിയാഴ്‌ച  രാവിലെ മുതൽ 16 വരെ ‌ സമ്പൂർണ ലോക്‌ ഡൗൺ നടപ്പിലാക്കും‌.  കെ കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജാഗ്രത സമിതിയുടേയും വ്യാപാര വ്യവസായികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും  യോഗത്തിലാണ് തീരുമാനം. ‌  തിങ്കൾ, വ്യാഴം, അടുത്ത ശനി എന്നീ ദിവസങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ രാവിലെ പത്തുമുതൽ വൈകിട്ട്‌ അഞ്ചുവരെ തുറന്നുപ്രവർത്തിക്കാം.  മറ്റു ദിവസങ്ങളിൽ മെഡിക്കൽ ഷോപ്പ്‌, റേഷൻ കട, അക്ഷയ കേന്ദ്രങ്ങൾ എന്നിവ മാത്രം തുറക്കാനാണ്‌‌ അനുവദി.  മത്സ്യവിൽപ്പന പൂർണ്ണമായും നിരോധിച്ചു.  പൊതുഗതാഗതത്തിനും നിയന്ത്രണം ഏർപെടുത്തി. അനാവശ്യമായ  യാത്ര അനുവദനീയമല്ല. 
ചെമ്മനാട്‌ പഞ്ചായത്തിൽ കീഴൂർ, ചെമ്പരിക്ക, മേൽപറമ്പ്‌, ചെമ്മനാട്‌, കോളിയടുക്കം, പെരുമ്പള എന്നിവിടങ്ങളിൽ ഒരാഴ്‌ചത്തേക്ക്‌ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്‌. മറ്റു ഭാഗങ്ങളിൽ ഒന്നിടവിട്ട്‌ രാവിലെ പത്തുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ തുറന്നുപ്രവർത്തിക്കുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top