23 September Wednesday

കൊവ്വൽ മുഹ് യുദ്ദീൻ ജുമാ മസ്ജിദിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ചെറുവത്തൂർ
കൊവ്വൽ മുഹ് യുദ്ദീൻ ജുമാ - മസ്ജിദിൽ മോഷണം. നാൽപതിനായിരം രൂപയും സിസിടിവി ക്യാമറകളുടെ സർവറും മോഷണം പോയി. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഖത്തീബും സദർ മു അല്ലിമുമായ നാസർ ഫൈസി, ജീവനക്കാരനായ ഹമീദ് എന്നിവർ മസ്ജിദിന‌് അകത്തായിരുന്നു. താജുൽ ഇസ്ലാം ജമാത്ത് കമ്മറ്റി ഓഫീസ്, സദർ മു അല്ലിമിന്റെ മുറി എന്നിവയുടെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സദർ മുഅല്ലിമിന്റെ മുറിയിലുണ്ടായിരുന്ന പണമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. സിസിടിവി ക്യാമറ തകർത്താണ്  സെർവർ കൊണ്ടുപോയത്. ഷെൽഫുകളിലെ ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഖത്തീബ് നാസർ ഫൈസി പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പൊലിസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാതയോരത്തെ ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം  പതിവാകുന്നത് ആശങ്കയുയർത്തുന്നുണ്ട്.അടുത്തിടെ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിലും മോഷണ ശ്രമം നടന്നിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top