20 September Friday

മഴ നനഞ്ഞ്‌ ഞാറ്‌ നട്ട്‌ കർഷകർക്കൊപ്പം കലക്ടറും

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

പുത്തിഗെ ചാക്കിട്ടെച്ചാലിലെ ബാഡൂർ വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ കലക്ടർ ഡോ. ഡി സജിത് ബാബു ഞാറ്‌ നട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

പുത്തിഗെ
കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും ജനപ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം  കോരിച്ചൊരിയുന്ന മഴയിൽ ചേറിലിറങ്ങി ഞാറ് നട്ട്‌  കലക്ടർ ഡോ. ഡി സജിത് ബാബുവും. പുത്തിഗെ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സമൃദ്ധി ജെഎൽജി ക്യാമ്പയിനിൽ തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി പുത്തിഗെ ചാക്കിട്ടെച്ചാലിലെ ബാഡൂർ വയലിലാണ്‌ മഴപ്പൊലിമ സംഘടിപ്പിച്ചത്‌.  
കാർഷികോത്സവം കൃഷി ശാസ്ത്രജ്ഞൻ കൂടിയായ  കലക്ടർ ഉദ്‌ഘാടനം ചെയ്‌തു. വടംവലി, ഓട്ടം തുടങ്ങി മത്സരവും സമ്മാനദാനവും നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്  പി ബി  മുഹമ്മദ്,  ചനിയ പാടി, ജയന്തി, വൈ ശാന്തി, എം ആനന്ദ, ഹേമാവതി,  എം ചന്ദ്ര, നഫീസ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ  ടി ടി സുരേന്ദ്രൻ, പ്രകാശ് പാലി,  ജോസഫ്,   പഞ്ചായത്ത് സെക്രട്ടറി കെ ഹരീഷ്, കൃഷി ഓഫീസർ നഫീസത്ത് ഹംഷീന എന്നിവർ സംസാരിച്ചു. സിഡിഎസ്‌ ചെയർപേഴ്സൺ സുന്ദരി സ്വാഗതം 
പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top