19 September Thursday

ഗെയ്ൽ പൈപ്പ് സമാശ്വാസ ധനസഹായം ഇന്ന് നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

 കാസർകോട്‌

ഗെയ്ൽ പൈപ്പ് ലൈൻ കടന്നു പോകുന്നതിനായി സ്ഥലം നൽകിയ പത്ത് സെന്റിൽ താഴെ മാത്രം ഭൂമിയുള്ളവർക്ക് സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം അഞ്ച് ലക്ഷം രൂപ സമാശ്വാസ സഹായം നൽകും. ചെക്ക് വിതരണം വ്യാഴാഴ്‌ച രാവിലെ 11ന് കലക്ടറുടെ ചേമ്പറിൽ നടക്കും.   പതിനഞ്ച് കുടുംബങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിബന്ധനകൾ പ്രകാരം ഭൂവുടമകൾക്ക് നൽകുന്ന ഭൂമിക്കും കാർഷിക വിളകൾക്കും കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാരത്തിന് പുറമേയാണ് സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം ഗെയിൽ സമാശ്വാസ ധനസഹായം നൽകുന്നത്. തെക്കിൽ വില്ലേജിൽ ഏഴും പെരിയ വില്ലേജിൽ മൂന്നും മടിക്കൈയിൽ രണ്ടും പേരോലിലും പനയാലിലും ഷിരിബാഗിലുവിലും ഓരോ കുടുംബങ്ങൾക്കും  ലഭിക്കും. 
പ്രധാന വാർത്തകൾ
 Top