20 September Friday

പിഎസ്‌സിയെ അപകീർത്തിപ്പെടുത്തരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

 കാസർകോട്‌ 

ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ മാത്രം എണ്ണൂറിലധികം അധ്യാപക നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും രാഷ്‌ട്രീയ ലക്ഷ്യം വച്ചു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്‌ ശരിയല്ലെന്നും പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ അറിയിച്ചു. നിജസ്ഥിതി മനസിലാക്കാതെ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റുൾപ്പെടെയുള്ള ഉത്തരവാദപ്പെട്ടവർ പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്‌ പ്രതിഷേധാർഹമാണ്‌. കഴിഞ്ഞ കാലങ്ങളിൽ നിന്ന്‌ വ്യത്യസ്‌തമായി എൽഡിഎഫ്‌ സർക്കാർ പിഎസ്‌സിയെ ശക്തിപ്പെടുത്തുകയും 1,10,000 നിയമനങ്ങൾ നടത്തുകയും 20,000 പുതിയ തസ്‌തികകൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ട്‌.  ഏതെങ്കിലും നിയമനം വൈകുന്നുവെങ്കിൽ  അത്‌ ഉദ്യോഗാർഥികൾ കോടതികളിൽ കേസ്‌ നൽകിയ പശ്ചാത്തലത്തിലാണ്‌. സ്‌റ്റാഫ്‌ നഴ്‌സ്‌ തസ്‌തികയുടെ നിയമനം പൂർത്തീകരിക്കാൻ കഴിയാത്തത്‌ സുപ്രിം കോടതിയുടെ അന്തിമവിധി വരാത്തതിനാലാണ്‌.  ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്‌  വിവിധ തസ്‌തികകളുടെ തെരഞ്ഞെടുപ്പിന്‌ എല്ലാ ജില്ലകളിലുമുണ്ടായിരുന്ന  നാറ്റിവിറ്റി സംബന്ധിച്ച അഞ്ച്‌ മാർക്ക്‌ വെയിറ്റേജ്‌ നൽകുന്ന സമ്പ്രദായം നിർത്തിലാക്കിയത്‌. ഇത്‌ ജില്ലയിൽ മാത്രം നിഷേധിക്കുന്നുവെന്നതും വസ്‌തുതക്ക്‌ നിരക്കാത്തതാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top