05 August Wednesday

മംഗളൂരുവിൽനിന്നെത്തിയ 3 പേർ 12 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
കാസർകോട്‌
ജില്ലയിൽ 12 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഏഴ്‌ പേർക്കും  ബംഗളൂരുവിൽനിന്നെത്തിയ രണ്ട് പേർക്കും മംഗളൂരുവിലേക്ക്‌ യാത്ര ചെയ്‌തിരുന്ന രണ്ട് പേർക്കും മംഗളൂരുവിൽ താമസിച്ചിരുന്ന ഗർഭിണിയായ സ്‌ത്രീക്കുമാണ്‌ രോഗം. 
ജൂൺ 18ന് ബഹ്‌റൈനിൽനിന്നെത്തിയ കാസർകോട് സ്വദേശി (39),  23ന് ദുബായിൽനിന്നെത്തിയ പനത്തടി സ്വദേശി (30), 24ന് ദുബായിൽനിന്നെത്തിയ കാഞ്ഞങ്ങാട്  സ്വദേശി (52), സൗദിയിൽ നിന്നെത്തിയ ചെങ്കള സ്വദേശി ((41),  ബഹ്‌റൈനിൽനിന്നെത്തിയ മുളിയാർ സ്വദേശി (40),  കഴിഞ്ഞ രണ്ടിന് സൗദിയിൽ നിന്നെത്തിയ മംഗൽപാടി സ്വദേശി (27), ഒരേ കാറിൽ ബംഗളൂരുവിൽനിന്നെത്തിയ 35, 30 വയസുള്ള ബദിയഡുക്ക സ്വദേശികൾ,  മൂന്നിന് സൗദിയിൽനിന്നെത്തിയ മധൂർ സ്വദേശി (50),   മംഗളൂരുവിൽ ദിവസേന ജോലിക്ക്‌ പോയി വന്ന ചെങ്കള സ്വദേശി (35), മംഗളൂരുവിൽ താമസിക്കുകയായിരുന്ന ഉദുമയിലെ ഗർഭിണി (27), ജൂൺ 29ന് മംഗളൂരുവിലേക്ക്‌ യാത്ര ചെയ്‌ത ചെങ്കള സ്വദേശി (47) എന്നിവർക്കാണ്‌ രോഗം. നിലവിൽ ചികിത്സയിലുള്ളത്‌ 134പേരാണ്‌. ആകെ രോഗികളുടെ എണ്ണം 533 ആയി. 399 പേർക്കാണ്‌ രോഗമുക്തി.  
നിരീക്ഷണത്തിൽ 7037 പേർ
വീടുകളിൽ 6710 പേരും സ്ഥാപനങ്ങളിൽ 327 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 7037 പേർ. പുതിയതായി  396 പേരെ നീരിക്ഷണത്തിലാക്കി. 360 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്ക്‌ അയച്ചു. 662 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 552 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top