22 July Monday

കല്യോട്ടെ അക്രമം 50 കോൺഗ്രസുകാർക്കെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

 കാഞ്ഞങ്ങാട‌്  

കോൺഗ്രസുകാർ കല്യോട്ട‌് നടത്തിയ അക്രമസംഭവങ്ങളിൽ അമ്പതു പേർക്കെതിരെ ബേക്കൽ പൊലീസ‌് കേസെടുത്തു. വ്യാപാരി വത്സരാജിന്റെ വീടും വാഹനങ്ങളും തകർത്ത കേസിൽ കോൺഗ്രസ‌് നേതാവ‌് അഡ്വ. കെ വി ബാബുരാജ‌്, വീരപ്പൻ ദാമോദരൻ, അനധികൃത ക്വാറിയുടമ സതീശൻ തുടങ്ങി  25 പേർക്കെതിരെയാണ‌് കേസെടുത്തത‌്. രണ്ട‌ു പരാതികളിലായാണ‌് 50 പേർക്കെതിരെ കേസ‌്. 
 ഞായറാഴ‌്ച രാത്രി 11.30ഓടെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ അക്രമിസംഘം   രണ്ടു  വീടുകളും ആറു വാഹനങ്ങളും തകർത്തു.  അക്രമിസംഘത്തിലുണ്ടായിരുന്ന  കനികുണ്ടിലെ ശ്രീകുമാർ, കാഞ്ഞിരടുക്കത്തെ അനീഷ‌്, കൊന്നക്കാട്ടെ വിവേക‌്, മേപ്പാട്ടെ കിരൺ, മൂരിയാനത്തെ മഹേഷ‌്, കൂരാങ്കരയിലെ നിഖിൽ, പുല്ലുമലയിലെ ജനാർദനൻ‌, ചേമന്തോവട്ടെ പ്രദീപ‌്കുമാർ, കൂരാങ്കരയിലെ ശിവരാജ‌്, പുലിക്കുന്നിലെ ജിതിൻ രാജ‌്, മേലെ കല്യോട്ടെ കുങ്കൻ രവി, ചെരുവപ്പാറയിലെ ചന്ദ്രൻ, മേലേ കല്യോട്ടെ വീജിത്ത‌്, മൂരിയാനത്തെ ഗോപകുമാർ, ചാന്തൻമുള്ളിലെ ഗിരീഷ‌്, മാവിലൻകെയ്യിലെ സനൽകുമാർ എന്നിവരാണ‌് കേസിലെ മറ്റ‌് പ്രതികൾ. ഇവരിൽ എട്ടുപേർ പൊലീസിനെ  ആക്രമിച്ചകേസിലും പ്രതി‌കളാണ‌്. 
സിപിഐ എം പെരിയ ലോക്കൽ കമ്മിറ്റിയംഗം ബാലകൃഷ‌്ണന്റെ വീട‌് തകർത്ത കേസിൽ ബാബുരാജ‌്, കനികുണ്ടിലെ പപ്പൻ എന്ന പത്മനാഭൻ, ബാവ എന്ന ശ്രീകുമാർ,  പ്രദീപ‌്കുമാർ,വീരപ്പൻ ദാമോദരൻ,  മൂവാരിമൂലയിലെ എം കെ സതീശൻ, കാഞ്ഞിരടുക്കത്തെ കുഞ്ഞിക്കണ്ണന്റെ മകൻ അനീഷ‌്, ചരുമ്പപ്പാറയിലെ  ചന്ദ്രൻ, മേലെ കല്യോട്ടെ  രവി, ബാലകൃഷ‌്ണന്റെ മകൻ വിജിത്ത‌്, ചാന്തൻ മുള്ളിലെ കേളുവിന്റെ മകൻ ഗീരീഷ‌്, മാവുങ്കാലിലെ ആണ്ടിയുടെ മകൻ സനൽകുമാർ, കൂരാങ്കരയിലെ ശിവരാജ‌്, പുല്ലുമലയിലെ ജനാർദനൻ, കൂരാങ്കരയിലെ നിബിൻ, മൂരിയാനത്തെ മഹേഷ‌്, മേപ്പാട്ടെ  കിരൺ, അനന്തകൃഷ‌്ണൻ ചരുമ്പപ്പാറയിലെ വിവേ‌ക‌്ചന്ദ്രൻ, ജിതിൽരാജ‌് എന്നിവർക്കെതിരെയാണ‌് കേസെടുത്തത‌്.
പ്രധാന വാർത്തകൾ
 Top