20 April Tuesday
പന്ത്രണ്ടുകാരന്‌ പരിക്ക്‌

എസ‌്ഡിപിഐക്കാർക്കെതിരെ വധശ്രമത്തിന‌് കേസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

പരിക്കേറ്റ‌ സുഹൈൽ

കാഞ്ഞങ്ങാട‌്
വോട്ടെടുപ്പ്‌ ദിവസമുണ്ടായ സംഘർഷത്തിനിടെ പന്ത്രണ്ടുകാരന്‌ പരിക്കേൽക്കാനിടയായ സംഭവത്തിൽ എസ്‌ഡിപിഐക്കാർക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസ്‌.  ഹദ്ദാദ‌് നഗറിലെ മുസമ്മിൽ(25), മിൻഷാദ‌്(24), സബീൽ(24), അറഫാത്ത‌്(24) എന്നിവർക്കെതിരെയാണ‌് കേസ‌്. കാഞ്ഞങ്ങാട്‌ മീനാപ്പീസിനു   സമീപത്താണ്‌ മുസ്ലിംലീഗുകാരും എസ്‌ഡിപിഐക്കാരും ഏറ്റുമുട്ടിയത്‌. കാഞ്ഞങ്ങാട്‌ മണ്ഡലം മുസ്ലിംലീഗ്‌ ജോയിന്റ്‌ സെക്രട്ടറി ഹക്കിം മീനാപ്പീസിന്റെ മകൻ സുഹൈലിനാണ്‌(12) കണ്ണിനും നെറ്റിക്കും ഗുരുതര പരിക്കേറ്റത്‌. മീനാപ്പീസിൽ പാൽ വാങ്ങാൻ പോകവെയാണ‌് നാലുപേർ ചേർന്ന‌് സുഹൈലിനെ ആക്രമിച്ചതെന്ന‌് ഉപ്പ ഹക്കിം ഹൊസ‌്ദുർഗ‌് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ കുട്ടിയുടെ നില ഗുരുതരമായതിനാൽ രാത്രിയോടെ മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോയി. ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറി സ‌്കൂൾ അഞ്ചാം ക്ലാസ‌് വിദ്യാർഥിയാണ‌് സുഹൈൽ. വധശ്രമം, സംഘംചേരൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ‌് പ്രതികൾക്കെതിരെ ചുമത്തിയത‌്. മീനാപ്പീസിൽ യുഡിഎഫ‌് ബൂത്തിനു മുന്നിൽ എസ‌്ഡിപിഐക്കാർ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നാണ്‌  ലീഗുകാർ പറയുന്നത‌്. നിയമ വിരുദ്ധമായി വോട്ടെടുപ്പ്‌ കേന്ദ്രത്തിൽ പ്രചാരണം നടത്തിയത‌് ചോദ്യം ചെയ‌്ത തങ്ങളെ  ലീഗുകാർ മർദിക്കുകയായിരുന്നുവെന്ന‌് എസ‌്ഡിപിഐ  പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top