26 May Tuesday
4 പേർക്കുകൂടി

150 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
കാസർകോട്‌
ജില്ലയിൽ കോവിഡ്‌ 19 ബാധിച്ചവരുടെ എണ്ണം 150. നാല്‌ പേർക്കാണ്‌ ചൊവ്വാഴ്‌ച പുതുതായി സ്ഥിരീകരിച്ചത്‌. ഒരാൾക്ക്‌ രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം ആറായി. ചൊവ്വാഴ്‌ച സ്ഥിരീകരിച്ച രണ്ട് പേർ ദുബായിൽ നിന്നെത്തിയവരാണ്‌. രണ്ട്‌  പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ പകർന്നത്‌. പള്ളിക്കര സ്വദേശി (48), മൊഗ്രാൽ സ്വദേശി (31), ഉദുമ സ്വദേശിയായ സ്‌ത്രീ (67), മധൂർ സ്വദേശി (10) എന്നിവർക്കാണ്‌ രോഗം.   സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി.  
    ജില്ലയിൽ 11087 പേരാണ്  നീരീക്ഷണത്തിലുള്ളത്‌. വീടുകളിൽ 10856 പേരും ആശുപത്രികളിൽ  231 പേരും.  ചൊവ്വാഴ്‌ച 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചൊവ്വാഴ്‌ച പകൽ 12 വരെ 32 സാമ്പിളുകൾ പരിശോധനക്കയച്ചു.  അകെ അയച്ച സാമ്പിളുകളുടെ എണ്ണം- 1777. 1000  സാമ്പിളുകളുടെ പരിശോധന ഫലം  നെഗറ്റീവാണ്‌. 624  സാമ്പിളുകളുടെ ഫലം അറിയാനുണ്ട്‌. 
       തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ച 6  പേരെ കാസർകോട്‌ മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു.  ജില്ലയിൽ ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്‌ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്ന 3458 വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. മാനസിക സമ്മർദം കുറക്കുന്നതിനും  മെഡിക്കൽ സഹായവും  ലഭ്യമാക്കി.
ജില്ലയിലെ പ്രത്യേക ഹോട്ട് സ്പോട്ട് പട്ടികയിൽ പെടുന്നതിനാൽ വീടുകളിൽ നീരിക്ഷണത്തിലുള്ളവരുടെ കാലയളവ് 28 ദിവസമാണ്‌.
 
പ്രധാന വാർത്തകൾ
 Top