26 May Tuesday

ആംബുലൻസ്‌ കടന്നുപോകാൻ ബുദ്ധിമുട്ടും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കാസർകോട്‌

കാസർകോടുനിന്ന് മംഗളൂരുവിലേക്ക് രോഗികളെയുംകൊണ്ട്‌ ചികിത്സയ്ക്ക് പോകുന്ന ആംബുലൻസുകളെ ഉപാധികളോടെ കടത്തിവിടാൻ തീരുമാനിച്ചതായി കർണാടക സർക്കാർ കലക്ടർ ഡോ. ഡി സജിത് ബാബുവിനെ അറിയിച്ചു. കോവിഡ് രോഗികളല്ലാത്ത അതീവ ഗുരുതരാവസ്ഥയിലുള്ളവരുമായി വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള  ആംബുലൻസുകൾക്കാണ് പ്രവേശനം. കാസർകോട്‌ ചികിത്സ ലഭ്യമല്ലാത്ത കാർഡിയാക്, ന്യൂറോ, ആർടിഎ, പ്രസവാനന്തര സങ്കീർണതകൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കാണ് ആംബുലൻസ് കടത്തിവിടുക. 
മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ പ്രത്യേക ഉത്തരവിലൂടെ മെഡിക്കൽ ഓഫീസർമാരെ കലക്ടർ നിയോഗിച്ചു. തെരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ രേഖ/ പാസ്‌പോർട്ട്/ ആധാർകാർഡ് എന്നീ രേഖകൾ രോഗി കരുതണം. സർക്കാർ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ കോവിഡ് ക്രൈറ്റീരിയ ചെക്ക് ലിസ്റ്റും കരുതണം. പിപിഇ കിറ്റ്, ഐസൊലേഷൻ ഐസിയു എന്നിവയുടെ ചെലവുകൾ രോഗി വഹിക്കണം. മംഗളൂരു ഗവ. വെൻലോക്‌ ആശുപത്രി കോവിഡ് 19 ആശുപത്രി ആക്കിയതിനാൽ മറ്റ് ചികിത്സ അവിടെ ലഭ്യമല്ലെന്ന്‌ അറിയിച്ചതായി കലക്ടർ പറഞ്ഞു.
 

 

പ്രധാന വാർത്തകൾ
 Top