28 May Thursday

കുട്ടികളെ വായനയിലേക്ക്‌ കൊണ്ടുപോകാം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

ഹോം ലൈബ്രറിയിൽ വായനക്കാരായ കുട്ടികൾക്ക് സുബൈദ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.

പടന്ന

പൊതുപ്രവർത്തകയും ജനപ്രതിനിധിയുമായ സുബൈദ വീടൊതുക്കകാലത്ത്‌  ഒരു സംഘം കൊച്ചു കൂട്ടുകാരെ തന്റെ വായനക്കൂട്ടത്തിന്റെ ഭാഗമാക്കുകയാണ്‌.   വീട്ടിലെ ലൈബ്രറിയാണ് കുട്ടികളുടെ വായനക്കളരി. മടിച്ചു മടിച്ചാണ് വന്നതെങ്കിലും പലരും നല്ല വായനയിലേക്ക്‌ തിരിഞ്ഞു കഴിഞ്ഞു.  കൊറോണക്കാലത്തെ ജീവിതത്തെക്കുറിച്ച് അവർ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ:-
"എന്റെ സ്വകാര്യ അഹങ്കാരമാണ് ഈ കൊച്ചു ഹോം ലൈബ്രറി. ഒരു പാട് പുസ്തകങ്ങളൊന്നുമില്ല. എങ്കിലും അത്യാവശ്യത്തിനുള്ളതുണ്ട്ട്ടോ. 
 പുസ്തകങ്ങളോട് പ്രണയം തോന്നി തുടങ്ങിയാൽ പിന്നെയാ പ്രണയക്കുഴിയിൽനിന്ന് പുറത്ത് കടക്കുക എളുപ്പമല്ല.
അടുത്ത വീട്ടിലെ കുട്ടികളോട് ഞാൻ പറയാറുണ്ട്, ഒഴിവ് ദിനങ്ങളിൽ ഇവിടെ വന്ന് പുസ്തകങ്ങൾ എടുത്ത് വായിക്കാൻ. പക്ഷേ കുട്ടികൾക്കുമുണ്ടോ നേരം. 
എന്നാൽ ഈ കൊറോണ കാലത്ത്  അവരെന്റെ ഉറങ്ങിക്കിടന്ന ലൈബ്രറിയെ സജീവമാക്കി തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വായന നന്നായി കൊണ്ടുപോകുന്നു. റിസ്വാന ആരാച്ചാറടക്കം ഒമ്പതും സുഹാന വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ അടക്കം ഏഴും ആയിഷത്ത് ഫിദ അഞ്ചും പുസ്തകങ്ങളും വായിച്ച് തീർത്തു. ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്നവരാണിവർ. ഇവർ വായന ആസ്വദിക്കുക മാത്രമല്ല  വായനക്കുറിപ്പും എഴുതി വെക്കുന്നുണ്ട്.
 ജില്ലാ പഞ്ചായത്തംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായ സുബൈദ പടന്ന തെക്കേ കാടാണ് താമസം.
പ്രധാന വാർത്തകൾ
 Top