28 May Thursday

കാസർകോട്ട്‌ രണ്ടു മാസത്തിനകം പുതിയ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കാസർകോട്‌

കോവിഡ്‌ 19 രോഗവ്യാപനം തടയാൻ  540 ഐസൊലേഷൻ കിടക്കകളും 450 പേർക്ക് നിരീക്ഷണ സൗകര്യവുമടങ്ങുന്ന ആശുപത്രി കാസർകോട് സജ്ജീകരിക്കും. ടാറ്റാ ഗ്രൂപ്പിന്റെ സഹകരണത്തോടെയുള്ള ഈ ആശുപത്രി രണ്ടു മാസത്തിനകം  പ്രവർത്തനസജ്ജമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ആശുപത്രി നിർമാണത്തിന് നേതൃത്വം നൽകുന്ന ടാറ്റായുടെ എൻജിനിയർമാരുൾപ്പടെയുള്ള സംഘം  കാസർകോട്ടെത്തി. ചെമ്മനാട് പഞ്ചായത്തിലെ തെക്കിലിൽ 15 ഏക്കർ സ്ഥലത്താണ്‌ ആശുപത്രി നിർമിക്കുക. സംഘം കലക്ടർ ഡോ. ഡി  സജിത്ബാബുവിനോടൊപ്പം  സ്ഥലം സന്ദർശിച്ചു. 
നിർമാണ പ്രവർത്തനങ്ങൾക്കായി  കരാറുകാർ യന്ത്രസാമഗ്രികൾ തന്ന്‌ സഹായിക്കണമെന്ന്‌ കലക്ടർ അഭ്യർഥിച്ചു. നാട്ടുകാരുടെ അധ്വാനവും വേണം. കാസർകോട്‌ മെഡിക്കൽ കോളേജ്‌,  കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി, കാസർകോട്‌ ജനറൽ ആശുപത്രി എന്നിവയ്‌ക്കു പുറമെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനാണ്‌ പുതിയ ആശുപത്രി. ഏത്‌ സഹാചര്യവും നേരിടാനുള്ള തയ്യറാറെടുപ്പിലാണ്‌ കാസർകോട്‌ ജില്ല. നിലവിൽ രോഗികൾക്കായി 903 ബെഡുകൾ തയ്യാറാക്കിയിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top