ചിറ്റാരിക്കാൽ
വനാതിർത്തിയിലെ വൻ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം തകര്‍ത്തു. ഈസ്റ്റ് എളേരിയിൽ പാലാവയൽ കൂട്ടക്കുഴിയിൽ വനാതിർത്തിയോട് ചേര്‍ന്ന തോടിനുസമീപത്തായിരുന്നു വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. പാറകൾക്കിടയിൽ സൂക്ഷിച്ച 125 ലിറ്റർ വാഷും18 ലിറ്റർ വാറ്റുചാരായവും നീലേശ്വരം എക്സൈസ് പ്രിവന്റീവ് ഓഫീസർ സി കെ വി സുരേഷും സംഘവും പിടികൂടി. ഒരുമാസം മുമ്പും ഇതേസ്ഥലത്ത് പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം എക്സൈസ് സംഘം തകര്‍ത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..