28 January Friday
സ്‌പെഷ്യൽ തഹസിൽദാർമാരെ നിയമിച്ച്‌ സിറ്റിങ്‌ വേണം

ഭൂസർവേ അപാകം 
തിരുത്തണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കാസർകോട്‌
റീസർവേ  അപാകം പരിഹരിക്കണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാംഘട്ട ഭൂ സർവേ നടത്താനുള്ള ഒരുക്കം നടക്കുമ്പോഴും ആദ്യ സർവേയിലെ അപാകം പരിഹരിച്ചിട്ടില്ല. 
കർഷകരുടെ യഥാർഥ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുന്നതും രേഖ നൽകുന്നതും  സ്വാഗതം ചെയ്യുന്നു. എന്നാൽ മൂന്ന്‌ വർഷം മുമ്പ്‌  11 വില്ലേജുകളിൽ സർവേ നടന്നിരുന്നു. ഇതിൽ നിരവധി കർഷകർ ദുരിതം അനുഭവിക്കുകയാണ്‌. തലമുറകളായി നികുതി അടക്കുന്നതും വീട്‌ കെട്ടി താമസിക്കുന്നതുമായ ഭൂമി തണ്ടപ്പേരില്ലെന്ന കാരണം പറഞ്ഞ്‌ അവകാശം നിഷേധിക്കുകയാണ്‌. നികുതി അടക്കാൻ സാധിക്കാത്തത്‌ മൂലം പല ആനുകൂല്യങ്ങളും നഷ്‌ടപ്പെടുന്നു. വായ്‌പയെടുക്കാനും വരുമാന സർടിഫിക്കറ്റ്‌ ലഭ്യമാക്കാനും സാധിക്കുന്നില്ല. 
അപാകം പരിഹരിക്കണമെന്ന്‌ നിരവധി തവണ കർഷക സംഘം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.  ചില ഉദ്യേഗസ്ഥർ അന്യായമായി ഇടപെട്ട്‌ ശരിയാക്കി നൽകുന്നു എന്ന പരാതിയും ഉയർന്നു. ചില ഉദ്യോഗസ്ഥർ ബോധപൂർവമായ തിരുത്തലുകൾ നടത്തുന്നുണ്ടോ എന്ന സംശയവുമുണ്ട്‌.  സർവേ കൊണ്ട്‌ സർക്കാർ ഉദ്ദേശിക്കുന്നതിന്റെ വിപരീത ഫലമാണ്‌  ഉണ്ടാകുന്നത്‌. കർഷകരെ സഹായിക്കാനാണ്‌ ദ്രോഹിക്കാനല്ല സർവേ എന്നത്‌ ഇവരെ ബോധ്യപ്പെടുത്തണം. 
തെറ്റായ സർവേ കർഷക സമരം ക്ഷണിച്ചു വരുത്തും. കർഷക ക്ഷേമനിധിയിൽ പേര്‌ ചേർക്കുന്ന സാഹചര്യത്തിൽ നികുതി ഒടുക്കാനാകാത്ത കർഷകർ ബുദ്ധിമുട്ടിലാണ്‌. അതുകൊണ്ട്‌ മുൻ സർവേയിലെ അപാകം പരിഹരിക്കാൻ സ്‌പെഷ്യൽ തഹസിൽദാർമാരെ നിയമിച്ച്‌  വില്ലേജ്‌ തലത്തിൽ സിറ്റിങ്ങ്‌ നടത്തണം. ആവശ്യമെങ്കിൽ ഭൂമി ഒന്നുകൂടി പരിശോധിക്കണമെന്നും കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top