10 August Monday

തുണക്കെത്തിയ പ്രമോദ് ചക്രക്കസേരയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019
മുള്ളേരിയ
ആനക്കൂട്ടത്തെ തുരത്താൻ വനം വകുപ്പ് ജീവനക്കാർ ആവശ്യപ്പെട്ട് പോയ  പ്രമോദ് ചക്രക്കസേരയിൽ. യുവാവിന്റെ കുടുംബം കടക്കെണിയിലും. അഡൂരിൽ കാട്ടികജെയ്ക്കടുത്ത കോരിക്കണ്ടത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ജീവനക്കാരുടെ കൂടെപ്പോയ കാളിയനടുക്കത്തെ പ്രമോദ്  ചക്രക്കസേരയിലായിട്ട്  ഒമ്പത്‌ മാസമായി. ആനക്കൂട്ടത്തെ തുരത്തി വനത്തിലേക്ക് കയറ്റിയതിന്റെ ആശ്വാസത്തിൽ രാത്രി പത്തരയോടെ തിരികെ വരാനൊരുങ്ങുമ്പോൾ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന കുഴിയിൽ വീണു. ഇതോടെ ആനകൾ നാട്ടുകാരുടെ നേരെ തിരിഞ്ഞു. ഇരുട്ടിൽ പേടിച്ചോടുന്നതിനിടെ പ്രമോദ് എട്ടടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണു.  നട്ടെല്ലു തകർന്ന് ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞു. ഒന്നാം വർഷ ബികോം കോഴ്സിന്‌ ചേർന്ന്  ക്ലാസ് തുടങ്ങിയിട്ട്‌  മൂന്ന്‌ മാസം ആയപ്പോഴാണ്‌ അപകടം.  പഠനം നിർത്തി.  അഞ്ച്‌ ലക്ഷത്തോളം രൂപ  ചികിത്സക്ക്‌ ചെലവായി.  വനംവകുപ്പിന്റെ ധനസഹായം ലഭിച്ചില്ല. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top