08 November Friday

ബോട്ടുകള്‍ക്കിടയില്‍ കുടുങ്ങി റസ്ക്യൂ ​ഗാര്‍ഡിന്റെ കാലറ്റു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024
കാഞ്ഞങ്ങാട് 
അനധികൃത മത്സ്യബന്ധനം തടയുന്നതിനിടെ ബോട്ടുകൾക്കിടയിൽ  കുടുങ്ങി പൊലീസ് റസ്ക്യൂ ​ഗാർഡിന്റെ കാലറ്റു. തൈക്കടപ്പുറം കോസ്റ്റൽ പൊലീസിലെ റസ്ക്യൂ ​ഗാർഡായ ബിനീഷിന്റെ (39) കാലാണ്  അറ്റത്. കോട്ടിക്കുളം കടൽത്തീരത്തുനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെ  ശനി രാത്രി 11 ഓടെയാണ് അപകടം. അനധികൃത മത്സ്യബന്ധനം നടത്തുന്ന വിവരമറിഞ്ഞ് ബിനീഷ് ഉൾപ്പെടെയുള്ള തീരദേശ പൊലീസ് സംഘം ഇവിടെയെത്തുകയും  ബോട്ട് പിടികൂടുകയും ചെയ്തു.  ബോട്ടിനെ  കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ കെട്ടി വലിക്കുന്നതിന്  കയർ കെട്ടുന്നതിനിടെ ബിനീഷിന്റെ കാൽപ്പാദം രണ്ട് ബോട്ടുകൾക്കിടയിൽ കുടുങ്ങുകയും അറ്റു തൂങ്ങുകയുമായിരുന്നു. ബോട്ടിലുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ബിനീഷിനെ മറ്റൊരുവള്ളത്തിൽ രാത്രി 12 ഓടെ  കരക്കെത്തിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ചു. അറ്റുപോയ കാൽപ്പാദം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top