16 January Saturday

ആകെ 106 കസബ കടപ്പുറത്ത്‌ 18 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കാസർകോട്‌
കോവിഡ്‌  രോഗികൾ വർധിച്ച കാസർകോട്‌ കസബ കടപ്പുറത്ത്‌ വ്യാഴാഴ്‌ച നടന്ന ക്യാമ്പിൽ 80 പേരെ പരിശോധിച്ചതിൽ 18 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതോടെ കടപ്പുറത്ത്‌ രോഗബാധിതരുടൈ എണ്ണം 106 ആയി. 
ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക സംഘമാണ് കസബ ഫിഷറീസ്‌ സ്‌കൂളിൽ പരിശോധനക്ക്‌ നേതൃത്വം നൽകിയത്‌. ആദ്യം 30 പേരെ പരിശോധിച്ചു. തുടർന്നു‌ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ളവരെയും പരിശോധിച്ചു. ഇതോടെയാണ്‌ 18 ‌ രോഗികളെ കണ്ടെത്തിയത്‌.  ഇവരെ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കോവിഡ്‌ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി. 
36 –-ാം വാർഡിൽ രോഗികൾ കൂടുതലുള്ള ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ അധികംപേർക്ക്‌ രോഗം ബാധിച്ചിട്ടില്ല എന്നത്‌ ആശ്വാസം പകർന്നു.‌  നേരത്തെ  രണ്ട്‌  ക്യാമ്പുകളിലായി നടത്തിയ പരിശോധനയിൽ  83 പേർക്ക്‌ രോഗം കണ്ടെത്തിയിരുന്നു. തുടർന്ന് കടപ്പുറത്തെ 35, 36, 37 വാർഡുകളിലെ ഒരുഭാഗം അടച്ചിട്ടാണ്‌ ആന്റിജൻ  പരിശോധന നടത്തുന്നത്‌.  സമ്പർക്കത്തിലുള്ളവരിൽ നെഗറ്റീവായവരെയും വീട്ടിൽ ക്വറന്റൈനിലാക്കി‌. ഇവർക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌ നൽകുന്നു. രണ്ടാഴ്‌ച പ്രദേശത്ത്‌ നിയന്ത്രണം തുടരും. പുറത്ത്‌ പോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ മൂന്ന്‌ ക്യാമ്പുകൾ കൂടി നടത്തും.  ചികിത്സക്കായി കടപ്പുറത്തെ മത്സ്യഫെഡ്‌ കെട്ടിടത്തിലും100 കിടക്കകളുള്ള സൗകര്യമൊരുക്കി‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top