23 September Wednesday

17 പൊലീസ്‌ സ്‌റ്റേഷനിലും പ്രത്യേക സംഘം സമ്പർക്കം മറച്ചുവച്ചാൽ പൊലീസ്‌ പിടിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കാസർകോട്‌
കോവിഡ്‌ രോഗ വ്യപാനം തടയാനുള്ള കൂടുതൽ ചുമതലകൾ ലഭിച്ചതോടെ നടപടി കർശനമാക്കി പൊലീസ്‌. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലയിലെ 17 പൊലീസ്‌ സ്‌റ്റേഷനുകളിലും എസ്‌ഐമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
രോഗികളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടത്തുന്ന ചുമതലയും ഇവർ നിർവഹിക്കും. സമ്പർക്കം മറച്ചുവയ്‌ക്കുന്നവരെ കണ്ടത്താനും ‌  പ്രത്യേക അന്വേഷണം നടത്തും. കംപ്യൂട്ടൽ സെല്ലുമായും  സൈബർ വിഭാഗവുമായും യോജിച്ചാണ്‌ പ്രവർത്തനം. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങാതെ നോക്കും. കണ്ടെയ്‌ൻമെന്റ്‌ മേഖലകളിൽ കർശന നിയന്ത്രണം തുടരും. വീടുകൾ കേന്ദ്രീകരിച്ച്‌ ബൈക്ക് പട്രോളിങ്ങ്‌ ശക്തമാക്കി. കോവിഡ്‌ രണ്ടാം ഘട്ടത്തിൽ ജില്ല രോഗമുക്തമാകാൻ സ്വീകരിച്ച പൊലീസ്‌ മാതൃകയാണ്‌ വീണ്ടും പരീക്ഷിക്കുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top