23 September Wednesday

കീഴൂരിൽ മത്സ്യത്തൊഴിലാളികൾക്ക്‌ സമ്പർക്ക വ്യാപനം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
മേൽപറമ്പ്‌
സമ്പർക്ക വ്യാപനത്തിലൂടെ കീഴൂർ തീരദേശ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക്‌ കോവിഡ്‌  സ്ഥീരികരിച്ചു.  വ്യാഴാഴ്‌ച നടത്തിയ ആന്റിജൻ പരിശോധനയിലാണ്‌‌ 19 പേർക്ക്‌‌‌ കോവിഡ്‌ രോഗം കണ്ടെത്തിയത്‌. ഇതിൽ ഒരു ആശവർക്കറും ഉൾപെടും.  കോട്ടിക്കുളം, കസബ കടപ്പുറങ്ങളിൽ നിന്നുള്ള സമ്പർക്കമാണ്‌ പലർക്കും കോവിഡ്‌ ബാധിച്ചതായി  കണ്ടെത്തിയിട്ടുണ്ട്‌.  ഈ പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കിയതായി മേൽപറമ്പ്‌ സിഐ ബെന്നിലാൽ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ ഒരാഴ്‌ചത്തേക്ക്‌ അടച്ചിടും.  വ്യാഴാഴ്‌ച പാലക്കുന്ന്‌ അംബിക ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ നടത്തിയ ആന്റിജൻ പരിശോധയിൽ  കോട്ടിക്കുളം കടപ്പുറത്തെ 25 പേർക്കും ബേക്കലും 5 പേർക്കും മലാംക്കുന്നിലെ അഞ്ചുപേർക്കും കോവിഡ്‌ കണ്ടെത്തി,  നേരത്തെ   തീരദേശ പ്രദേശങ്ങളിലെ 40 പേർക്ക്‌ രോഗം കണ്ടെത്തിയിരുന്നു.  ചെമ്മനാട്‌ പഞ്ചായത്തിൽ കൂളിക്കുന്നിലെ ഒരു വീട്ടിലെ ആറുപേർക്ക്‌ സമ്പർക്കത്തിലൂടെ കോവിഡ്‌ സ്ഥിരീകരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top