21 September Saturday

കേന്ദ്ര ബജറ്റിനെതിരെ ജനരോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

എൽഡിഎഫ‌് ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള കാഞ്ഞങ്ങാട്‌ ഹെഡ്‌ പോസ്‌റ്റോഫീസ്‌ മാർച്ച്‌ കോൺഗ്രസ‌് (എസ‌് ) സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി ആർ വേശാല ഉദ‌്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട‌് 
ജനവിരുദ്ധവും സംസ്ഥാനത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുന്നതുമായ-  കേന്ദ്രബജറ്റിനെതിരെ ആയിരങ്ങളുടെ  പ്രതിഷേധം. നിത്യോപയോഗസാധനങ്ങൾക്ക്‌  വിലവർധിക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്ത ബജറ്റിനെതിരെയുള്ള  പ്രതിഷേധം ജനങ്ങളുടെ രോഷപ്രകടനമായി മാറി, പ്രതികൂലകാലാവസ്ഥയിലും  നൂറുകണക്കിന്‌ സ്‌ത്രീകളടക്കമുള്ളവർ അണിനിരന്നു.    
എൽഡിഎഫ‌്ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കോട്ടച്ചേരിയിൽ നിന്ന‌് കാ ഞ്ഞങ്ങാട‌്ഹെഡപോസ‌്റ്റ‌്ഓഫീസിലേക്ക‌ാണ്‌ അത്യുജ്വല മാർച്ച്‌ നടന്നത്‌. തിരുവനന്തപുരത്ത്‌ രാജ്‌ ഭവനിലേക്ക്‌  നട ന്ന ബഹുജനപ്രതിഷേധമാർച്ചിന്റെ ഭാഗമായിരുന്നു  ജില്ലയിലെ സമരം. 
   പോസ്‌റ്റ്‌ഓഫീസിന്‌ മുന്നിൽ ധർണ കോൺഗ്രസ‌് എസ‌് സംസ്ഥാന ജനറൽ സെക്രട്ടറി ഇപിആർ വേശാല ഉദ‌്ഘാടനം ചെയ‌്തു.  സിപിഐഎ ജില്ലാസെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി. 
സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ‌്ണൻ,വി കെ കുഞ്ഞിരാമൻ, എ വി രാമകൃഷ‌്ണൻ(ലോകതാന്ത്രിക‌്ജനതാദൾ)സി പി മുരളി, ബങ്കളം കുഞ്ഞികൃഷ‌്ണൻ(സിപിഐ) സുരേഷ‌്പുതിയടത്ത‌് (ജനതാദൾ) എം അനന്തൻ നമ്പ്യാർ, കൈപ്രത്ത‌് കൃഷ‌്ണൻ നമ്പ്യാർ( കോൺഗ്രസ‌് എസ‌്) പി കുഞ്ഞിരാമൻനായർ , നന്ദകുമാർ(കേരളാകോൺഗ്രസ‌് ബി), മെയ‌്തീൻ കുഞ്ഞികളനാട‌്, എം എ ലത്തീഫ‌്(ഐഎൻഎൽ), ജോൺ എൈമൺ(കേരളാകോൺഗ്രസ‌്) എന്നിവർ സംസാരിച്ചു. എൽഡിഎഫ‌് ജില്ലാകൺവീനർ കെ പി സത‌ീഷ‌്ചന്ദ്രൻ സ്വാഗതം പറഞ്ഞു

 

പ്രധാന വാർത്തകൾ
 Top