20 June Sunday

അബൂബക്കർ സിദ്ദിഖിന്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
ഉപ്പള
വർഗീയതയ്‌ക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പ്രവർത്തിച്ചതിന്‌ ആർഎസ്‌എസുകാർ കുത്തിക്കൊന്ന  രക്തസാക്ഷി  ഉപ്പള പ്രതാപ്‌നഗറിലെ അബൂബക്കർ സിദ്ദിഖിന്‌ നാടിന്റെ സ്‌മരണാഞ്‌ജലി. രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികത്തിൽ  ഡിവൈഎഫ്‌ഐ  നേതൃത്വത്തിൽ പ്രതാപ്‌നഗറിലെ രക്തസാക്ഷി സ്‌തൂപത്തിൽ  പുഷ്‌പാർച്ചന നടന്നു. ബ്ലോക്ക്‌ പ്രസിഡന്റ്‌ മഹേഷ്‌ മീഞ്ച പതാക ഉയർത്തി. വൈകിട്ട്‌ കൈക്കമ്പയിൽ നിന്ന്‌ ഉപ്പളയിലേക്ക്‌ പ്രകടനം നടന്നു. പൊതുയോഗം ഡിവൈഎഫ്‌ഐ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്‌  അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജെ സജിത്ത്‌, കെ ആർ ജയാനന്ദ, കെ സബീഷ്‌, അബ്ദുൾ റസാഖ്‌ ചിപ്പാർ, സാദിഖ്‌ ചെറുഗോളി, പി ശിവപ്രസാദ്‌, നാസർ മലങ്കര, കെ വി നവീൻ എന്നിവർ സംസാരിച്ചു. ഹാരിസ്‌ പൈവളികെ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top