രാജപുരം
കുടുംബൂർ ചെക്ക്ഡാമിൽനിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനാൽ പ്രദേശത്തുകാർ പ്രതിസന്ധിയിലായി. പഞ്ചായത്തിന്റെ ജലവിതരണവും നിലച്ചു. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പിടിപ്പുകേടിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലായത്. മഴപെയ്യാതെ ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ.
കുടുംബൂർ, കാപ്പുക്കര പുഴകളിൽ നിർമ്മിച്ച ചെക്ക്ഡാമിൽ നിന്നാണ് കള്ളാർ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും വെള്ളമെത്തിക്കുന്നത്. നിരവധി ഏക്കർ സ്ഥലത്തെ കൃഷിഭൂമിയിൽ വെള്ളം നനക്കുന്നത് ഈചെക്ക്ഡാമിൽ നിന്നാണ്. മഴ ഇനിയും നീണ്ടാൽ കാർഷിക വിളകൾ കരിഞ്ഞു ഉണങ്ങും. കുടുംബൂർ, കാപ്പുക്കര എന്നിവിടങ്ങളിലെ ചെക്ക്ഡാമിൽനിന്നും വെള്ളം തുറന്നു വിടുമ്പോൾ ഡാമിന് താഴെ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതൊന്നുമില്ലാതെയാണ് ഇത്തവണ പലകൾ എടുത്തുമാറ്റി ഡാം തുറന്നുവിട്ടത്. മഴ വരും മുമ്പ് കുടിവെള്ളം മുട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..