കാഞ്ഞങ്ങാട്
കള്ളക്കടത്ത് സ്വർണവുമായി ഒരാൾ പിടിയിൽ. ചിത്താരി വി പി റോഡ് അസ്‌കർ മൻസിലിൽ നിസാറാ(36)ണ് പിടിയിലായത്. കണ്ണൂർ എയർപോർട്ടിൽനിന്ന് ചിത്താരിയിലേക്ക് കാറിൽ വരികയായിരുന്ന നിസാറിന്റെ ബാഗിൽനിന്നുമാണ് 858 ഗ്രാം സ്വർണം കണ്ടെത്തിയത്. എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ച നിലയിലായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിൽ പുതിയകോട്ടയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..