27 May Wednesday

നാട്ടുവിശേഷവുമായി ഗീത

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

പി ഗീതയുടെ കാരിച്ചി എന്ന കഥാപാത്രം

 വെള്ളരിക്കുണ്ട്              

ഒഴിവ് സമയത്ത് മകളുടെ നിർബന്ധത്തിന് വഴങ്ങി ചെയ്ത ഹ്രസ്വചിത്രം ഒറ്റ ദിവസംകൊണ്ട് ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. കിനാനൂർ‐ - കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയിൽ അങ്കണവാടി വർക്കറായ പി ഗീതയാണ്  കൊറോണക്കാലത്തെ  ഗ്രാമീണ വീട്ടമ്മയുടെ ഒരു ദിവസം  മനോഹരമായി അവതരിപ്പിച്ച് ജനശ്രദ്ധ നേടിയത്. പ്രായമായ കാരിച്ചിയമ്മയും മകളും മാത്രമുള്ള വീട്ടിലേക്ക് സഹകരണ ബാങ്കിൽ നിന്ന് പെൻഷൻ നൽകാനെത്തിയ ജീവനക്കാരിയോട് സംസാരിച്ചു തുടങ്ങുന്ന കാരിച്ചിയമ്മ അവരെ യാത്രയാക്കിയശേഷവും വഴിയിലൂടെ പോകുന്നവരോടും ഫോണിൽ വിളിച്ചവരോടും സംസാരിച്ചുകൊണ്ട് ഒരു നാട് എങ്ങനെ ഈ മഹാമാരിയെ നേരിടുന്നു എന്ന് വരച്ചു കാട്ടുന്നു. വീട്ടിൽ സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം എത്തിക്കുന്നതും , റേഷൻ സാധനങ്ങളും മരുന്നുകളും സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തിക്കുന്നതും , ജനപ്രതിനിധികൾ അങ്കണവാടി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ക്ഷേമം അന്വേഷിക്കുന്നതും ആറുമിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ ഗീത  അവതരിപ്പിക്കുന്നു. കൊറോണ കാലത്തെ അതിജീവനം,  വ്യക്തിശുചിത്വം സുരക്ഷാ മുൻകരുതലുകൾ എന്നിവയും ഈ കുഞ്ഞ് തിരക്കഥയിലുണ്ട്‌.  കാട്ടിപ്പൊയിലിലെ കൂലിതൊഴിലാളിയായ സി ശശിധരന്റെ ഭാര്യയായ  ഗീത 19 വർഷമായി  അങ്കണവാടി വർക്കറാണ്. തൊഴിലിന്റെ ഭാഗമായി നടന്നപരിശീലനങ്ങളിലൂടെയാണ്‌  അഭിനയ കഴിവ് തിരിച്ചറിഞ്ഞത്. കണ്ണൂർ -–-കാസർകോട് ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥയിലും അംഗമായിരുന്നു.എന്നാൽ ഇളയമകൾ ശ്രവ്യയുടെ നിർബന്ധത്തിലാണ്  ഏകാംഗ ചിത്രം പരിക്ഷിച്ചത്. മുൻകൂട്ടിയുള്ള തയ്യാറെടും ഇല്ലാതെ വീട്ടുമുറ്റമായിരുന്നു ലൊക്കേഷൻ.  തൽസമയം  ഡയലോഗുകളും പറഞ്ഞു.   മകൾവീഡിയോയിൽ പകർത്തിയചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വിദേശങ്ങളിൽ നിന്നടക്കം അഭിനന്ദനം ലഭിച്ചു.  
കന്നട–- മലയാളം സിനിമകളിലും ടി വിസീരിയലുകളിലും അവസരം ലഭിച്ചിരുന്നുവെങ്കിൽ അതൊന്നും സ്വീകരിച്ചില്ല.  മൂത്ത മകൾ ദൃശ്യ പടന്നക്കാട് നെഹ്റു കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഇളയമകൾ ശ്രവ്യ ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്.
പ്രധാന വാർത്തകൾ
 Top