28 May Thursday

കറങ്ങി നടക്കുന്നവരെ പിടിക്കാൻ ഷാഡോ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
കാസർകോട്‌
ലോക്ക്ഡൗണിന്റെ ഭാഗമായി കാസർകോട്‌ സബ്‌ഡിവിഷന്‌ കീഴിൽ പൊലീസ്‌ പരിശോധന കർശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും വീട്ടിൽ നിരീക്ഷണം ലംഘിക്കുന്നവർക്കെതിരെയുമാണ്‌ നടപടി .  കാസർകോട്‌ സബ് ഡിവിഷനിൽ 38 കേസുകൾ രജിസ്റ്റർ ചെയ്‌തു. നൂറിലധികംപേരെ അറസ്‌റ്റുചെയ്തു. 150 വാഹനങ്ങൾ പിടിച്ചെടുത്തു. 
വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ ലംഘിക്കുന്നുണ്ടോ എന്നറിയാനായി പ്രത്യേക ഷാഡോ പൊലീസിനെ നിയമിച്ചു. ഇതുപ്രകാരം 28 പേർക്കെതിരെ സംസ്ഥാന സർക്കാർ പാസാക്കിയ എപ്പിഡമിക്‌ നിയമപ്രകാരം കേസെടുത്ത്‌  നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.  ലോക്ക്ഡൗൺ ലംഘിക്കുന്നുണ്ടോ എന്നറിയാനായി ആയിരത്തോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്‌. 
പകൽ 11ന്‌ മുമ്പും വൈകിട്ട്‌ അഞ്ചിന്‌ ശേഷവും അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ പേരിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന്‌ കാസർകോട്‌ ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top