28 March Tuesday

ഇടതു ബദൽ എന്നും പ്രസക്തം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കുന്നിൽ നടന്ന സെമിനാർ ഡിവൈഎഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്യുന്നു

 ഉദുമ

മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി കാഞ്ഞങ്ങാട് നടക്കുന്ന കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി  പാലക്കുന്നിൽ സെമിനാർ സംഘടിപ്പിച്ചു. 
ഇടതു ബദൽ: പ്രസക്തിയും വെല്ലുവിളിയും എന്ന വിഷയം ഡിവൈഎഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ്‌ അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. മധു മുതിയക്കാൽ അധ്യക്ഷനായി. കെഎസ്‌ടിഎ  സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി, സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന നിർവാഹക സമിതിയംഗം സി.എം മീനാകുമാരി, ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ, പ്രസിഡന്റ് എ.ആർ വിജയകുമാർ, സംസ്ഥാന കമ്മറ്റിയംഗം എൻ.കെ ലസിത, ജില്ലാ ട്രഷറർ ടി.പ്രകാശൻ എന്നിവർ സംസാരിച്ചു. 
സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് സ്വാഗതവും പി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top