Deshabhimani

ഫെയർസ്റ്റേജ് അപാകം പരിഹരിക്കാൻ പരിശോധന തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 11:23 PM | 0 min read

 കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്‌ നിന്ന്‌ മലയോര റൂട്ടുകളിലേക്കുള്ള സ്വകാര്യ ബസുകളുടെ ഫെയർസ്റ്റേജ് അപാകം പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് സ്ഥല പരിശോധന നടത്തി. കാഞ്ഞങ്ങാട് - പാണത്തൂർ, ഒടയംചാൽ -കൊന്നക്കാട്, ഏഴാംമൈൽ - കാലിച്ചാനടുക്കം റൂട്ടുകളാണ് അളന്നത്. കാസർകോട് ആർടിഒ സജിപ്രസാദിന്റെ നിർദ്ദേശപ്രകാരമുള്ള പരിശോധനയ്ക്ക് കാഞ്ഞങ്ങാട് ജോയിന്റ്‌ ആർടിഒ ചുമതലയുള്ള എംവിഐ എം വിജയൻ, കെ വി ജയൻ, ജയരാജ് എന്നിവരും ഹൊസ്ദുർഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ എ വി പ്രദീപ്കുമാർ, കെ വി രവി, ഹസൈനാർ ലീഡർ, പ്രിയേഷ്, രതീഷ് എന്നിവരും പരാതിക്കാരനും പങ്കെടുത്തു.  
മലയോരത്തേക്കുള്ള ബസുകൾ കിഴക്കുംകരയിൽ ഇല്ലാത്ത ഫെയർസ്റ്റേജിന് നിരക്ക് ഈടാക്കുന്നെന്നായിരുന്നു പരാതി.  കൊന്നക്കാട്, തായന്നൂർ റൂട്ടുകളിൽ ദൂരം അധികം കാട്ടി നിരക്ക് നിശ്ചയിച്ചെന്നും ആരോപിച്ച് പരാതിക്കാരൻ ഗതാഗത മന്ത്രിയെ ഉൾപ്പെടെ സമീപിച്ചു. 
ജില്ലയിലെ എല്ലാ റൂട്ടുകളിലെയും ഫെയർസ്റ്റേജ് അപാകം പരിഹരിക്കാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിലും ആവശ്യപ്പെട്ടിരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home