22 October Tuesday

21 ൽ 16 ഉം എസ്‌എഫ്‌ഐക്ക്‌ ഉയർന്നു പാറി ശുഭ്രപതാക

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

വിജയഭേരി കാസർകോട്‌ ഗവ. കോളേജിൽ യൂണിയൻ ഭരണം തിരിച്ചുപിടിച്ച എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആഹ്ലാദം

സർകോട്‌
കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക്‌ വൻ വിജയം.  തെരഞ്ഞെടുപ്പ്‌ നടന്ന 21 കോളേജുകളിൽ 16 ഉം എസ്‌എഫ്‌ഐ നേടി. ആറ്‌ കോളേജുകളിൽ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  18 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനം എസ്‌എഫ്‌ഐ നേടി. കാസർകോട്‌ ഗവ. കോളേജും സെന്റ്‌ മേരീസ്‌ കോളേജ്‌ പനത്തടിയും കെഎസ്‌യു–- എംഎസ്‌എഫ്‌ സഖ്യത്തിൽ നിന്ന്‌ പടിച്ചെടുത്തു. മഞ്ചേശ്വരം  ഗോവിന്ദ പൈ ഗവ. കോളേജ്‌ എബിവിപിയിൽ നിന്ന്‌ എസ്എഫ്‌ഐ പിടിച്ചെടുത്തു. കാസർകോട്‌ ഗവ. കോളേജിൽ തോൽവി മുൻക ൂട്ടി കണ്ട്‌ എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി സ്ഥാനാർഥി എ കെ അഭിജിത്തിനെതിരെയും എസ്‌എഫ്‌ഐക്കെതിരെയും കള്ളപ്രചാരണം നടത്തി തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ച എംഎസ്‌എഫ്‌–- കെഎസ്‌യു സഖ്യത്തെ തള്ളി ബഹുഭൂരിപക്ഷം വിദ്യാർഥികളും വോട്ട്‌ ചെയ്യാനെത്തി.  1600 വിദ്യാർഥികളിൽ 1019 വോട്ടർമാർ വോട്ട്‌ ചെയ്‌തു. ക്ലാസ്‌ പ്രതിനിധികളുടെ ഉൾപ്പെടെ  തെരഞ്ഞെടുപ്പ്‌ നടന്ന മുഴുവൻ സീറ്റിലും  എസ്‌എഫ്‌ഐ, എബിവിപിയെ തോൽപ്പിച്ചു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഭിജിത്ത്‌  732 വോട്ടും ചെയർമാൻ പി പി ആദർശ്‌ ചന്ദ്രൻ 755 വോട്ടും നേടി.  കരിന്തളം ഗവ. കോളേജിൽ ശനിയാഴ്‌ചയാണ്‌ തെരഞ്ഞെടുപ്പ്‌. 
     ഉദുമ ഗവ. കോളേജ്‌, ബജെ ആർട്‌സ്‌ ആൻഡ്‌ സയൻസ് കോളേജ്‌, മുന്നാട്‌ പീപ്പിൾസ്‌ കോളേജ്‌,  രാജപുരം സെന്റ്‌ പയസ്‌, ഇ കെ നായർ കോളേജ്‌ പടന്നക്കാട്‌, കാഞ്ഞങ്ങാട്‌ നെഹ്‌റു ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, എസ്‌എൻ  കോളേജ്‌ പെരിയ എന്നീ കോളേജ്‌ യൂണിയനുകൾ എസ്‌എഫ്‌ഐ നിലനിർത്തി.  ഗവ. കോളേജ് എളേരിത്തട്ട്‌, പാലാത്തടം ക്യാമ്പസ്, ഐഎച്ച്ആർഡി മടിക്കൈ, ഐഎച്ച്ആർഡി പള്ളിപ്പാറ, എസ്എൻഡിപി അടുക്കം, സനാതന നീലേശ്വരം എന്നിവിടങ്ങളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സെന്റ്‌ ജൂഡ്‌ കോളേജ്‌ വെള്ളരിക്കുണ്ട്‌,  അംബേദ്‌ക്കർ കോളേജ്‌ പെരിയ എന്നിവ കെഎസ്‌യു–- എംഎസ്‌എഫ്‌ സഖ്യം നേടി. കുമ്പള ഐഎച്ച്‌ആർഡി കോളേജും പെർള നളന്ദ കോളേജും എബിവിപി നേടി. കുമ്പളയിൽ എസ്‌എഫ്‌ഐയെ തോൽപ്പിക്കാൻ കെഎസ്‌യു–- എംഎസ്‌എഫ്‌ സഖ്യം എബിവിപിക്ക്‌ വോട്ട്‌ മറിക്കുകയായിരുന്നു.     മത തീവ്രവാദത്തിനും മതവർഗയതക്കുമെതിരെ വിധിയെഴുതിയ  വിദ്യർഥികളെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌  അഭിവാദ്യം ചെയ്‌തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top