02 July Thursday

7 പേർക്ക്‌ രോഗം മാറി ഒരാള്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കാസർകോട്‌ 
ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24ന് മഹാരാഷ്ട്രയിൽ നിന്ന്‌ ബസിലെത്തിയ 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിക്കാണ് രോഗം. ചികിത്സയിലുള്ള കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ഒരാൾക്കും ഉക്കിനടുക്ക മെഡിക്കൽ കോളേജിലെ ആറ് പേർക്കും രോഗം ഭേദമായി. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി. 
മഹാരാഷ്ട്രയിൽ നിന്നെത്തിയ മധൂർ സ്വദേശി (38), തമിഴ്നാട്ടിൽ നിന്നെത്തിയ  കോടോംബേളൂർ സ്വദേശി (23), 28, 40 വയസുകളുള്ള മംഗൽപാടി സ്വദേശികൾ, പൈവളിഗെ സ്വദേശി (37),  കുമ്പള സ്വദേശി (54), കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഷാർജയിൽ നിന്നെത്തിയ  ഉദുമ സ്വദേശിനി (38) എന്നിവർക്കാണ്‌ രോഗം ഭേദമായത്‌. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചത്‌ 315 പേർക്കാണ്‌. മൂന്നാം ഘട്ടത്തിൽ 137 പേർക്കാണ്‌ രോഗമുണ്ടായത്‌. 212 പേർ രോഗമുക്തി നേടി. 
വീടുകളിൽ 3040 പേരും ആശുപത്രികളിൽ 687 പേരുമുൾപ്പെടെ നിരീക്ഷണത്തിലുള്ളത് 3727 പേരാണ്. 710 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി. 228 പേരെ പുതിയതായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top