02 July Thursday

സ്രവ പരിശോധന ഫലം: തെറ്റായ പ്രചാരണം കുറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കാഞ്ഞങ്ങാട്‌
കോവിഡ് 19 രോഗനിർണയത്തിനുള്ള  സ്രവ പരിശോധന ഫലങ്ങളുമായി  ബന്ധപെട്ട്‌ തെറ്റായ പ്രചാരണങ്ങൾ നവ മാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്നതിൽ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്‌ പറഞ്ഞു. 
നിലവിലുള്ള മാർഗനിർദേശ പ്രകാരം രോഗ ലക്ഷണങ്ങളുള്ളവർ, രോഗികളുമായി നേരിട്ട്  സമ്പർക്കത്തിൽ  വരുന്നവർ, വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഗർഭിണികൾ എന്നിവരുടെ സ്രവമാണ്  പ്രഥമ പരിഗണന നൽകി പരിശോധനക്കായി അയക്കുന്നത്. സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിന്‌  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്‌   സർവേ  സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ഒരുദിവസം ശരാശരി  250 ലധികം സാമ്പിളുകളാണ്‌ പരിശോധനക്ക് അയക്കുന്നത്. പെരിയ കേന്ദ്ര സർവകലാശാല ലാബിൽ വെച്ചാണ് നിലവിൽ സ്രവ പരിശോധന. ഫലം ലഭ്യമാകാൻ ചുരുങ്ങിയത് മൂന്നു ദിവസമെടുക്കും. ഫലം ലാബിൽ നിന്ന്‌ സംസ്ഥാന കൊറോണ കൺട്രോൾ സെല്ലിലേക്ക് അയക്കും. 
സംസ്ഥാനതല വിശകലനത്തിന്‌ ശേഷം മാത്രമാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നത്. ജില്ലാ കൊറോണ കൺട്രോൾ സെൽ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ മാത്രമാണ് ഫലം ലഭ്യമാകുക. സ്രവ പരിശോധന നടത്തിയ വ്യക്തികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ പരിശോധനാഫലങ്ങളെ കുറിച്ച് പ്രചരണം നടത്തുന്നത് ഗുരുതരമായ കുറ്റമാണ്‌.
പ്രധാന വാർത്തകൾ
 Top