02 July Thursday

പകരാതിരിക്കാൻ കർശന ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കാസർകോട്‌
സമ്പർക്കം വഴി രോഗം പകരാതിരിക്കാൻ കർശന ജാഗ്രത ആവശ്യമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കോവിഡ്-19 പ്രതിരോധത്തിനുള്ള ജില്ലാതല രാഷ്ട്രീയകക്ഷി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരീക്ഷണ സംവിധാനം ശക്തമാക്കും. വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തമാക്കണം. രാഷ്ട്രീയ കക്ഷികളുടെ പൂർണപിന്തുണയും അനിവാര്യമാണ്. വീട്ടുനിരീക്ഷണം, സ്ഥാപന നിരീക്ഷണം എന്നിവക്ക്‌ എല്ലാവിധ സൗകര്യവും ജില്ലയിലുണ്ട്‌.  സംസ്ഥാനത്തലത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ സഹകരണം തുടരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ജില്ലയിലും ഇത്‌ പ്രതീക്ഷിക്കുന്നു.
കലക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പൊലീസ്‌ മേധാവി ഡി. ശിൽപ, സബ്കലക്ടർ അരുൺ കെ വിജയൻ, എഡിഎം എൻ ദേവിദാസ്, ഡിഎംഒ ഡോ. എ വി രാംദാസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സിഎച്ച് കുഞ്ഞമ്പു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, അസീസ് കടപ്പുറം, അഹമ്മദ് അലി കുമ്പള, സിവി ദാമോദരൻ, കെ എ മുഹമ്മദ്‌ ഹനീഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top