02 July Thursday

നട്ടു, നല്ല നാളേക്കായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
ചെറുവത്തൂർ
വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ച്‌ നാടെങ്ങും പരിസ്ഥിതിദിനാചരണം. സംഘടനകൾ, ക്ലബുകൾ, കൂട്ടായ്‌മകൾ എന്നിവയുടെ നേതൃത്വത്തിലാണ്‌ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടത്‌. 
സിപിഐഎം ചെറുവത്തൂർ ഏരിയ തല ഉദ്ഘാടനം കുട്ടമത്ത്  ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജനാർദനൻ നിർവഹിച്ചു.മഹിളാ അസോസിയേഷൻ തിമിരി വില്ലേജിൽ ഏരിയ സെക്രട്ടറി എം പി വി ജാനകി ഉദ്ഘാടനം ചെയ‌്തു.  നീലേശ്വരം നഗരസഭയിൽ ഫലവൃക്ഷ തൈകളുടെ വിതരണം നഗരസഭാ ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ ഉദ്ഘാടനം ചെയ്തു . പാലാത്തടം ക്യാമ്പസിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു . ബാലസംഘം നീലേശ്വരം  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ ഏരിയ തല ഉദ്ഘാടനം കരിന്തളം ഈസ്റ്റ്‌  വില്ലേജിലെ കരിന്തളം   യൂണിറ്റിൽ  നടന്നു.    ഏരിയ  മുഖ്യ രക്ഷാധികാരി പാറക്കോൽ രാജൻ  ഉദ്ഘാടനം ചെയ്തു. 'നന്മയുടെ തൈ നടാം' എന്ന സന്ദേശവുമായി ഡിവൈഎഫ്ഐനീലേശ്വരം ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ബ്ലോക്ക്പരിധിയിൽ രണ്ടായിരം ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കും. പ്രവർത്തനങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനം കൊല്ലമ്പാറയിൽ ജില്ലാ പ്രസിഡന്റ്‌  പി കെ നിഷാന്ത് നിർവഹിച്ചു.  സ്വാഗതം പറഞ്ഞു.
മടിക്കൈ പഞ്ചായത്ത്‌  നേതൃത്വത്തിൽ മടിക്കൈ ഗവ.ആയുർവേദാശുപത്രി കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ, ഔഷധ സസ്യങ്ങൾ എന്നിവ നട്ടു.പഞ്ചായത്ത് പ്രസിഡൻ്റ് സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട്               സിപിഐഎം എളേരി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭീമനടി ഇഎംഎസ് മന്ദിരത്തിന് മുന്നിൽ ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടൻ വൃക്ഷത്തൈ നട്ടു. കർഷകസംഘം  നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഏരിയാതല ഉദ്ഘാടനം സെക്രട്ടറി ടി പി തമ്പാൻ കൊന്നക്കാട് വൃക്ഷത്തെ നട്ട് നിർവഹിച്ചു. ഡിവൈഎഫ്ഐ എളേരി ബ്ലോക്ക്തല പരിപാടി ബളാൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്തംഗം ജേക്കബ് ഇടശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് എളേരി ഏരിയാ തല ഉദ്ഘാടനം വെള്ളരിക്കുണ്ട് പിഎച്ച്സി പരിസരത്ത് ഡോ.ജി പ്രബിത വൃക്ഷത്തൈ നട്ട് നിർവഹിച്ചു. അങ്കണവാടികളുടെ പഞ്ചായത്ത്തല ഉദ്ഘാടനം ആറിലക്കണ്ടം അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ നിർവഹിച്ചു. എസ്എഫ്ഐ ഏരിയാതല ഉദ്ഘാടനം ചെന്നടുക്കം സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിക്സിറ്റി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ഭീമനടി സെക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭീമനടി സെക്ഷൻ ഓഫീസ് വളപ്പിൽ പി വി പവിത്രൻ, എം കെ പ്രദീപൻ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പനത്തടി സർവ്വീസ് സഹകരണ ബാങ്ക്  പുടംങ്കല്ലിൽ ഫല വൃക്ഷതൈ നട്ടു. മുൻ ബാങ്ക് പ്രസിഡന്റ് എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂരിൽ നടന്ന വൃക്ഷ തൈ നടൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സെക്രട്ടറി ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ - (സിഐടിയു) ജില്ലാ കോ–- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. ജില്ലാതല ഉദ്‌ഘാടനം  മൈലാട്ടി 220 കെവി സബ്സ്റ്റേഷൻ പരിസരത്ത് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ നിർവഹിച്ചു.
പ്രധാന വാർത്തകൾ
 Top