02 July Thursday

കോവിഡ്‌ കാരണം അടച്ചിട്ട റോഡ‌് തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
ചെറുവത്തൂർ
കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്നു അടച്ചിട്ട റോഡുകൾ  ലീഗ‌് നേതാക്കൾ സമ്മർദം ചെലുത്തി തുറപ്പിച്ചു.  ചെറുവത്തൂർ പഞ്ചായത്തിലെ പതിനാറാം വാർഡാണ്‌ കോവിഡ‌് സ്ഥിരീകരിച്ചതിനാൽമൂന്ന്‌ ദിവസംമുമ്പ്‌  അടച്ചത്‌. സമീപത്തെ റോഡുകൾ പൂർണമായും അടക്കുകയും കടകൾ തുറക്കുന്നതിൽ നിയന്ത്രണം വരുത്തുകയും ചെയ്‌തിരുന്നു.   എന്നാൽ പ്രദേശത്തെ ലീഗ‌് നേതാക്കളുടെ ആവശ്യപ്രകാരം  ചന്തേര എസ‌്ഐയും സംഘവും റോഡിലെ തടസങ്ങൾ  മാറ്റി യഥേഷ‌്ടം സഞ്ചരിക്കാൻ വഴി തുറന്നിട്ടു.ഈ പ്രദേശത്തുള്ള ലീഗിന്റെ നിയന്ത്രണത്തിലുള്ള സ‌്കൂളിൽ പ്രവേശനം നടക്കുന്നതിനാലാണ്‌  പൊലീസിനെ സ്വാധീനിച്ച‌് റോഡ്‌ തുറപ്പിച്ചത‌് എന്നാണ‌് നാട്ടുകാരുടെ ആക്ഷേപം.  പ്രദേശവാസികൾ പ്രതിഷേധത്തിലാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top