Deshabhimani

ലൈബ്രറി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഉദ്‌ഘാടനം 15ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 10:57 PM | 0 min read

കാസർകോട്

സംസ്ഥാന ലൈബ്രറി കൗൺസിൽ വിദ്യാനഗർ ഉദയഗിരിയിൽ നിർമിച്ച പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം 15ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയിൽ രണ്ടായിരം ഗ്രന്ഥശാല പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ നടന്ന പ്രവർത്തക സമിതി യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഗ്രന്ഥാലോകം ചീഫ്‌ എഡിറ്റർ പി വി കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ ശശിധരൻ എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

0 comments
Sort by

Home