കൊടക്കാട്
വിവാഹത്തലേന്ന് നാട്ടുകാരൊത്തു ചേർന്നൊരുക്കുന്ന സ്നേഹസദ്യയെ തിരിച്ചു പിടിക്കുകയാണ് സുന്ദരയ്യനഗറിലെ യുവശക്തി സ്പോർട്ട്സ് ക്ലബ് പാല. ചീമേനി ചീർക്കയത്തെ രഞ്ജിത്തിന്റെ ഭാര്യയും സുന്ദരയ്യനഗറിലെ അപ്പൂട്ടി– ശ്യാമള ദമ്പതിമാരുടെ മകളുമായ അനിതയുടെ ചികിത്സയ്ക്കുള്ള സഹായധനത്തിനാണ് ചികിത്സാ കമ്മിറ്റിയുമായി സഹകരിച്ച് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. നൂറോളം പേരുടെ കൂട്ടായ്മയിലാണ് മൂവായിരത്തോളം പേർക്കുള്ള ബിരിയാണി തയ്യാറായത്. ഇരു വൃക്കകളും പ്രവർത്തനരഹിതമായ അനിതയുടെ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ കോഴിക്കോട് ഇക്ര ആശുപത്രിയിൽ നടത്താനിരിക്കുകയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളുമുണ്ട് അനിതക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..