ഭീമനടി
നീറ്റ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ 17 –-ാം റാങ്ക് നേടിയ കുറുക്കൂട്ടിപ്പൊയിലിലെ കെ ആർ നന്ദകുമാർ മലയോരത്തിന്റെ അഭിമാനമായി. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ നന്ദകുമാർ പൊതുവിദ്യാലയത്തിൽ പഠിച്ചാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഭീമനടി എഎൽപി സ്കൂൾ, കുന്നുംകൈ എയുപി സ്കൂൾ, വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും പ്ലസ്ടുവിൽ ഉയര്‍ന്ന മാർക്കും നേടിയാണ് വിജയം. പട്ടികവർഗ വകുപ്പിന് കീഴിൽ എറണാകുളത്ത് ഒരു വർഷം നടത്തിയ പരിശീലനത്തിലാണ് എൻഡ്രൻസ് പരീക്ഷ പാസായത്.
കൂലിത്തൊഴിലാളിയും ബിരിക്കുളം സഹകരണ ബാങ്ക് ഡയറക്ടറുമായ കെ എസ് രവീന്ദ്രന്റെയും തൊഴിലുറപ്പ് പദ്ധതിയിലെ താൽക്കാലിക ജീവനക്കാരിയും സിപിഐ എം കുറുക്കൂട്ടിപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറിയുമായ എസ് നാരായണിയുടെ മകനാണ് നന്ദകുമാർ. ബംഗളൂരു എയർപോർട്ടിൽ ജോലിചെയ്യുന്ന നവീൻകുമാർ, വയനാട്ടിൽ നഴ്സിങ് പഠിക്കുന്ന നവിത എന്നിവർ സഹോദരങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..