22 October Tuesday

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ ആറിടത്ത്‌ എതിരില്ലാതെ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
കാസർകോട്‌    
കണ്ണൂർ സർവകലാശാലക്ക്‌ കീഴിലുള്ള  ജില്ലയിലെ 22 കോളേജുകളിൽ വ്യാഴാഴ്‌ച യൂണിയൻ തെരഞ്ഞെടുപ്പ്‌. ആറിടങ്ങളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗവ. കോളേജ് എളേരിത്തട്ട്‌, പാലാത്തടം ക്യാമ്പസ്, ഐഎച്ച്ആർഡി മടിക്കൈ, ഐഎച്ച്ആർഡി പള്ളിപ്പാറ, എസ്എൻഡിപി അടുക്കം, സനാതന നീലേശ്വരം എന്നിവിടങ്ങളിലാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. എംഎസ്‌എഫ്‌, കെഎസ്‌യു, എബിവിപി സഖ്യം പല ക്യാമ്പസിലും ധാരണയിലാണ്‌ മത്സരിക്കുന്നത്‌. മുന്നാട്‌ പീപ്പിൾസ്‌, പനത്തടി സെന്റ്‌ മേരീസ്‌, രാജപുരം സെന്റ്‌ പയസ്‌ എന്നീ  കോളേജുകളിൽ  ഇവർ ധാരണയിലാണ്‌. കാസർകോട്‌ ഗവ. കോളേജിൽ എംഎസ്‌എഫ്‌, കെഎസ്‌യു സഖ്യം തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുന്നതിനാൽ എബിവിപിയാണ്‌  എസ്‌എഫ്‌ഐയുടെ എതിരാളികൾ. 
കലാലയങ്ങളിൽ സർഗാത്മകതയും മതനിരപേക്ഷതയും സംരക്ഷിക്കുന്ന  എസ്‌എഫ്‌ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.  വിധിയെഴുതുക മത തീവ്രവാദത്തിനും മതവർഗയതക്കുമെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ്‌  എസ്‌എഫ്‌ഐ സ്ഥാനാർഥികൾ മത്സരിക്കുന്നത്‌. കലാലയങ്ങളിലെ രാഷ്ട്രീയ, സർഗാത്മക ചർച്ചകളെ അരാഷ്ട്രീയവൽകരിച്ച്‌ മത- തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാക്കി മറ്റുന്നതിനെതിരെ വിദ്യാർഥികൾ മുന്നോട്ട് വരണം.
പ്രധാന വാർത്തകൾ
 Top