18 October Friday

അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
കാസർകോട്‌
ചെർക്കള–- ജാൽസൂർ സംസ്ഥാന പാതയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം ജില്ല സെക്രട്ടറി  എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. മുള്ളേരിയ പെരിയടുക്കയിൽ ബുധനാഴ്‌ച   ഓടുന്ന കാറിന്‌ മുകളിൽ കൂറ്റൻ മരം വീണു സാജിദ്‌ എന്ന യുവാവ്‌ മരി്ച്ചു. ഒരാൾക്ക്‌ ഗുരുതരമായി പരിക്കേറ്റു. 
ഇതുപോലുള്ള ദാരുണസംഭവങ്ങൾ ഇനി ആവർത്തിച്ചു കൂട.  കാറഡുക്ക മുതൽ മുള്ളേരിയവരെയുള്ള ഭാഗങ്ങളിൽ നിരവധി മരങ്ങളാണ്‌ റോഡരുകിൽ അപകട സാധ്യതയോടെ നിൽക്കുന്നത്‌. മുമ്പും  അപകടങ്ങൾക്ക്‌  മരങ്ങൾ കാരണമുണ്ടായിട്ടുണ്ട്‌.  
റോഡരികിൽ അപകടം വിളിച്ചു വരുത്തുന്ന മരങ്ങളും മറ്റും നീക്കം ചെയ്യുന്നതിന്‌ നടപടി സ്വീകരിക്കാൻ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനായ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്‌.  ആ കമ്മിറ്റി അടിയന്തരമായി ചേർന്നു റോഡിലേക്ക്‌ ചാഞ്ഞു നിൽക്കുന്നതും അപകടഭീഷണി ഉയർത്തുന്നതുമായ  മരങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top