22 September Tuesday

സേവ് ഇന്ത്യ ദിനാചരണം വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കാസർകോട്‌
കോവിഡ് കാലത്ത്  കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ദേശവിരുദ്ധ–- ജനവിരുദ്ധനയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സംയുക്ത ട്രേഡ് യൂണിയൻ  9ന്‌ സേവ് ഇന്ത്യ ദിനമായി ആചരിക്കുകയാണ്   തൊഴിലാളികൾ അവരവരുടെ വീടുകൾക്ക് മുമ്പിലും, പ്രവർത്തിക്കുന്ന തൊഴിൽ ശാലകൾക്ക് മുമ്പിലും പ്ലക്കാർഡുകളേന്തി പ്രതിഷേധം രേഖപ്പെടുത്തണമെന്ന്‌  സിഐടിയു ജില്ലാ കമ്മിറ്റി യോഗം  അഭ്യർത്ഥിച്ചു.
പ്രധാന മേഖലകളായ റെയിൽവേ, വൈദ്യുതി,കൽക്കരി ഖനനം, പ്രതിരോധ ഉൽപാദനം, ബിപിസിഎൽ, ആണവോർജ്ജം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ വിദേശ –-ദേശീയ കുത്തകകളുടെ നിക്ഷേപം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.  യോഗത്തിൽ പ്രസിഡണ്ട് വി പി പി മുസ്തഫ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top