22 September Tuesday

കോവിഡ്‌ രോഗിയുടെ മൃതദേഹം ജെസിബി ഓപ്പറേറ്റർ മുങ്ങി; ഡിവൈഎഫ്‌ഐ പ്രവർത്തകൻ മറവ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കാഞ്ഞങ്ങാട‌്
കോവിഡ് ബാധിച്ച് മരിച്ചയാളെ മറവുചെയ്യാൻ കുഴിയെടുത്ത ജെസിബി ഓപ്പറേറ്റർ മൃതദേഹമെത്തിയപ്പോൾ മുങ്ങി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ രൂപേഷ്‌ മൃതദേഹം മറവുചെയ്യാൻ മുന്നോട്ടു വന്നതോടെ ആശങ്കയകന്നു. പരിയാരത്ത് ചികിത്സയിലായിരുന്ന  ചാലിങ്കാലിലെ പ്രവാസി പള്ളിപ്പുഴ ഷംസുദ്ദീന്റെ  (52) മൃതദേഹം അടക്കുന്നതിനാണ‌്  ചാലിങ്കാൽ മൊഹിയുദ്ദീൻ  ജുമാമസ്ജിദിൽ ജെസിബി ഉപയോഗിച്ച‌് കുഴിയെടുത്തത‌്.  ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കുഴിയെടുക്കാൻ വന്ന ജെസിബി ഓപ്പറേറ്ററെ മൃതദേഹം  എത്തിയപ്പോഴാണ്‌ കാണാതായത്‌.  നാട്ടുകാരുടെയും  പൊതുപ്രവർത്തകരുടെയും അഭ്യർഥന മാനിച്ച‌്  ജെസിബി ഓപ്പറേറ്റർ കൂടിയായ  രൂപേഷ‌് മുന്നോട്ടുവന്നു. 
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചമുമ്പ് പരിയാരത്ത് ചികിത്സ തേടിയതായിരുന്നു ഷംസുദ്ദീൻ. ഡയാലിസിസിന്റെ ആവശ്യാർഥം  കഴുത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.  പെരിയ കേന്ദ്ര സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്.  ഇരുവരെയും ചികിത്സയ്‌ക്കായി പരിയാരത്തേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയാണ് ഷംസുദ്ദീൻ മരിച്ചത്. ഭാര്യ: നഫീസത്ത് മിസ്രിയ. മക്കൾ: ഷഫീദ, ഫാത്തിമ, മുഹമ്മദ്, മൂസ, ഹിഷാം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top