19 September Saturday

ദേലംപാടി‐ എരിക്കടപ്പ്‐ നൂജിബെട്ടു റോഡ് തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
അഡൂർ 
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ  സംസ്ഥാന തല ഉദ്‌ഘാടനത്തിന്റെ ഭാഗമായി ജില്ലാ തല ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  ദേലംപാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  പഞ്ചായത്തിലെ എരിക്കടപ്പ്  നൂജിബെട്ടു റോഡ് പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്‌തത്‌. പതിനഞ്ച് ലക്ഷം രൂപയാണ് ഇതിന് ചെലവഴിക്കുക. കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ എ  മുസ്തഫ ,ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ എ പി ഉഷ , കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  സി കെ കുമാരൻ ,ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ്  നിർമ്മല, രത്തൻ കുമാർ, എം വി  സന്തോഷ് , മിത്ര, എം കെ സതീശൻ, പഞ്ചായത്ത് അംഗങ്ങളായ ശുഹൈബ്, ഐതപ്പ നായിക്ക്‌ ,കൊറാഗപ്പ റായ്, നളിനാക്ഷി , മാധവൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ  ചന്ദ്രശേഖരൻ  , എ പി കുശലൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top