28 September Monday

പിലിക്കോട് പഞ്ചായത്തിലും കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
പിലിക്കോട്  
കോവിഡ് ജാഗ്രത നിർദ്ദേശം പിലിക്കോട് പഞ്ചായത്തിലും ശക്തമാക്കി. കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ്  വരെ മാത്രമേ തുറക്കാവൂ.  ഞായറാഴ്ച മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം. 60 കഴിഞ്ഞ വ്യാപാരികൾ, ഇതര രോഗം ഉള്ളവർ സ്ഥാപനങ്ങളിൽ വരരുത്‌.   തട്ടു കടകൾ വൈകീട്ട് മൂന്ന് മുതൽ ആറ് വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹം, മരണം എന്നിവ പഞ്ചായത്ത് അധികൃതരെ അറിയിക്കണം. വിവാഹത്തിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ.  വാർഡ് ജാഗ്രതാ സമിതിയുടെ സാക്ഷ്യപത്രം വിവാഹ രജിസ്ട്രേഷൻ അപേക്ഷയോടൊപ്പം ഹാജരാക്കണം. മരണാനന്തര ചടങ്ങിൽ 20 പേർ മാത്രം. പഞ്ചായത്ത് പ്രസിഡണ്ട്  ടി വി ശ്രീധരൻ  അധ്യക്ഷനായി.സിവിൽ പൊലീസ് ഓഫീസർ പ്രകാശൻ, ജെഎച്ച് ഐ സുരേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ രമേശൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top