13 December Friday

വിദ്യാർഥികൾക്ക‌് പാസ‌് നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
കാസർകോട‌്
നിയമാനുസൃതമായ കൺസഷൻ കാർഡുള്ളവർക്ക് മാത്രം ഒമ്പതുമുതൽ യാത്രാ സൗജന്യം നൽകാൻ ബസ‌് ഓണേഴ‌്സ‌് അസോസിയേഷൻ യോഗം തീരുമാനിച്ചു. ഗവൺമെന്റ്, എയ്ഡഡ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികൾക്ക് ആർടിഒയുടെയോ അസോസിയേഷന്റെയോ പാസ് നിർബന്ധമാക്കി. അനർഹർക്കാണ് ആർടിഎ അധികൃതർ പാസ് അനുവദിക്കുന്നത്. നിരുത്തരവാദപരമായ ഈ സമീപനമാണ് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള സംഘർഷത്തിന് ഇടവരുത്തുന്നത്.    അധ്യയനം ആരംഭിച്ചിട്ടും വിദ്യാർഥിപ്രതിനിധികളെയും മറ്റും ഉൾപ്പെടുത്തി യോഗം വിളിക്കാനും തയ്യാറായിട്ടില്ല. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ‌്സ് ഫെഡറേഷൻ  ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ‌് ഗിരീഷ‌് അധ്യക്ഷനായി.   ലക്ഷ്മണൻ, സി എ  മുഹമ്മദ് കുഞ്ഞി, എം ഹസൈനാർ, പി എ  മുഹമ്മദ് കുഞ്ഞി, ശ്രീപതി, രാധാകൃഷ്ണൻ, സി രവി, പത്മനാഭൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top