02 July Thursday

നന്മയുടെ തൈ നട്ടുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ‌്ഐയുടെ നൻമയുടെ തൈ നടാം പരിപാടിയുടെ ജില്ലതല ഉദ‌്ഘാടനം മടക്കര ഹാർബറിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ നിർവഹിക്കുന്നു

കാഞ്ഞങ്ങാട് 
'നന്മയുടെ തൈ നടാം' എന്ന സന്ദേശവുമായി ജില്ലയിലാകെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന  കാൽലക്ഷം വൃക്ഷത്തൈകൾ നടൽ പരിപാടിക്ക്‌ തുടക്കമായി . ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ മടക്കര ഹാര്‍ബറില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി  കരുണാകരൻ നിർവഹിച്ചു. കാടങ്കോട് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ച് ഡിവൈഎഫ്ഐ കാവുഞ്ചിറ യൂണിറ്റ് ആരംഭിച്ച വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ഹാര്‍ബറില്‍ പുരോഗമിക്കുകയാണ്. 
ഇതിന്‌  കഴിഞ്ഞ വര്‍ഷം വനമിത്ര പുരസ്കാരം  ലഭിച്ചിരുന്നു.  ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ്‌ ജില്ലാതല ഉദ്ഘാടനം ഹാര്‍ബറില്‍ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്‍റ് പി കെ നിഷാന്ത് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ സബീഷ്,  എം രാജീവന്‍, രജീഷ് വെള്ളാട്ട്, കെ രാജു, എം വി അജീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top