14 May Friday

1985 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

 കണ്ണൂർ

ജില്ലയിൽ ചൊവ്വാഴ്ച 1985 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1886 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 61 പേർക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കും 36 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 27.13%
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്  കേസുകൾ 96753 ആയി. ഇവരിൽ 1505 പേർ ചൊവ്വാഴ്ച രോഗമുക്തി നേടി.   രോഗം ഭേദമായവരുടെ എണ്ണം 72317 ആയി. 420 പേർ മരിച്ചു.  21644 പേർ ചികിത്സയിലാണ്. ജില്ലയിൽ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ 21075 പേർ വീടുകളിലും  569 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. 
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 55401 പേരാണ്. 54264 പേർ വീടുകളിലും 1137 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 896309 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 894100 എണ്ണത്തിന്റെ ഫലം വന്നു. 2209 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top