14 May Friday

നിയന്ത്രണം ഇനിയും കർശനമാക്കും; ഡിവൈഎസ്‌പിമാർക്ക്‌ ചുമതല

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ജില്ലാ പൊലീസ് മേധാവി പി ബി രാജീവിന്റെ നേതൃത്വത്തിൽ കറന്തക്കാട് നടന്ന പരിശോധന

 കാസർകോട്‌

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി പോലീസ്. ജില്ലയെ  ഏഴ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ മേഖലയിലും നിയന്ത്രണം കർശനമാക്കും.  ഓരോ സബ് ഡിവിഷന്റെയും ചുമതല ഓരോ ഡി വൈ എസ്പിയ്ക്കായിരിക്കും. അവർക്ക്‌ കീഴിൽ ഒരു എസ്ഐ, എഎഎസ്ഐ, മൂന്ന് പോലീസുകാർ എന്നിവർ വീതമുള്ള അഞ്ചംഗ സംഘമാണ് ഉണ്ടാവുക.  കണ്ടയ്ൻമെന്റ് സോണുകൾ പ്രത്യേകം മാർക്ക് ചെയ്ത് അവിടെ നിയന്ത്രണം ശക്തമാക്കുക, ജാഗ്രതാ സമിതികളുമായി സഹകരിച്ച് അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും, മാസ്‌ക് ഉപയോഗം, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടെന്ന്‌  ഉറപ്പാക്കും.  ബൈക്ക് പട്രോളിങ്ങ് തുടങ്ങിയവയും നടത്തും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top