03 June Wednesday

ശാസ്ത്രസാഹിത്യ പരിഷത്ത്‌ സോഷ്യൽ മീഡിയ ക്യാമ്പയിൻ കോവിഡിനെക്കുറിച്ച്‌ ശാസ്‌ത്രീയമായി അറിയാം

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

ചെറുവത്തൂർ
കോവിഡ്  പ്രതിരോധത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സോഷ്യൽ മീഡിയ ക്യാമ്പയിൻ. ആളുകൾ കൂടുന്ന പരിപാടികൾ സാധ്യമല്ലെന്നിരിക്കെയാണ് പരിഷത്തിന്റെ വേറിട്ട ഇടപെടൽ. സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും മാനദണ്ഡങ്ങൾക്കും മാർഗരേഖയ്ക്കും അനുസരിച്ചാണ് ജനങ്ങൾക്ക് ആധികാരിക വിവരങ്ങൾ കൈമാറുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കോവിറ്റോ (coveto -veto to covid) എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ചാണ്‌ പ്രവർത്തനം.  ഗ്രൂപ്പിൽ പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ഇതര സംഘടന പ്രതിനിധികൾ, ഇതര സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഇവർ ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകും.  നിരീക്ഷണത്തിനായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും  ടാസ്ക്ക് ഫോഴ്സുകളും പ്രവർത്തിക്കും.  വ്യാജവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങൾ തുറന്നു കാട്ടുകയും ജനങ്ങൾക്ക് ശാസ്ത്രീയമായ നിർദേശങ്ങൾ നൽകുകയുമാണ് ലക്ഷ്യം.        മറുനാടൻ തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ വിവരങ്ങൾ നൽകും. ഗർഭിണികൾ, കുട്ടികൾ, സ്ഥിരമായി ചികിത്സ തേടുന്നവർ, ജീവിതശൈലീ രോഗമുള്ളവർ, തുടങ്ങിയവർക്ക്‌  അറിയേണ്ടതെല്ലാം ഈ ഗ്രൂപ്പിലൂടെ ലഭിക്കും.   ജില്ലയിൽ 41 പ്രാദേശിക ഗ്രൂപ്പുകളാണുള്ളത‌്. താത്പര്യമുള്ളവർക്ക‌് പഞ്ചായത്ത് അഡ്മിനുമായി ബന്ധപ്പെടാം.
പ്രധാന വാർത്തകൾ
 Top